യു.എ.ഇ 53-ാമത് ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഡിസംബർ 1 ഞായറാഴ്ച അൽ നാസർ ലെഷർലാൻ്റിൽ ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന ഈദ് അൽ ഇത്തിഹാദ് പ്രോഗ്രാം വിജയിപ്പിക്കുന്നതിനായ് ചടങ്ങിലേക്ക് ജില്ലയിൽ നിന്നും ആയിരത്തി അഞ്ഞൂറ് പ്രവർത്തകരെ പങ്കെടുപ്പിക്കാൻ ദുബൈ കെ.എം സി.സി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു
ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് കാലൊടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.കെ. അൻവർ നഹ, ആർ ശുക്കൂർ, കെ.പി.എ സലാം, പി.വി നാസർ, ഒ.ടി.സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, ശിഹാബ് ഇരിവേറ്റി, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, ലത്തീഫ് തെക്കഞ്ചേരി, ടി.പി.സൈതലവി, മഹമ്മദ് വള്ളിക്കുന്ന് അശ്റഫ് കൊണ്ടോട്ടി, നജ്മുദ്ധീൻ തറയിൽ, ഇബ്രാഹിം വട്ടംകുളം,ശരീഫ് മലബാർ, നാസർ ഇടപെറ്റ , മുസ്തഫ ആട്ടിരി എന്നിവർ സംസാരിച്ചു
എ.പി. നൗഫൽ സ്വാഗതവും, സി.വി അശ്റഫ് നന്ദിയും പറഞ്ഞു