കോഴിക്കോട് ലോഡ്‌ജിൽ പട്ടിക്കാട് സ്വദേശിനി മരിച്ചനിലയിൽ; ശ്വാസംമുട്ടിച്ച് കൊന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് യുവതിയെ ലോഡ്‌ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെരിന്തൽമണ്ണ വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയാണ് മരിച്ചത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. യുവതിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് തൃശൂർ സ്വദേശി അബ്‌ദുൽ സനൂഫിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കും.

ജോലിക്കെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും മകളുടെ മരണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും ഫസീലയുടെ പിതാവ് പറഞ്ഞു.
സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നൽകിയിരുന്നു. അതേസമയം, സനൂഫ് ലോഡ്‌ജിൽ നൽകിയ ഫോൺ നമ്പറും മേൽവിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇരുപത്തിനാലാം തീയതിയാണ് ഇരുവരും ലോഡ്‌ജിൽ മുറിയെടുക്കുന്നത്. ഞായറാഴ്‌ച രാത്രി 10 മണിയോടെ ലോഡ്‌ജിൽ നിന്നും പുറത്ത് പോയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. സനൂഫ് ഉപയോഗിച്ച കാർ പാലക്കാട് ചക്കാന്തറയിൽ നിന്നും കണ്ടെത്തി. ഈ കാർ മറ്റൊരു വ്യക്തിയുടേതാണ്. മുറിയിൽ നിന്നും ആധാർ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ രേഖകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *