കോതമംഗലത്ത് പശുവിനെ തിരഞ്ഞുപോയ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി

കൊച്ചി: കോതമംഗലം കുട്ടമ്പുഴയിൽ മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായി. ഡാർളി സ്റ്റീഫൻ, മായ ജയൻ, പാറുക്കുട്ടി കുഞ്ഞുമോൻ എന്നിവരെയാണ് കാണാതായത്. മൂവരും പശുവിനെ തിരഞ്ഞാണ് അട്ടിക്കളം വനമേഖലയിലേക്ക് പോയത്. ഫോറസ്റ്റ്, പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് തിരച്ചിൽ ആരംഭിച്ചു.

ഇന്നലെ മുതൽ കാണാതായ പശുവിനെ തിരഞ്ഞ് ഇന്ന് ഉച്ചയോടെയാണ് മൂന്ന് പേരും കാടിനുള്ളിലേക്ക് പോയത്. വൈകീട്ട് അഞ്ചുമണിവരെ ഇവരുടെ ഫോൺ റിങ്ങ് ചെയ്തിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല. ആനയടക്കം വന്യമൃഗങ്ങളിറങ്ങുന്ന വനമേഖലയാണ്. വനപാലകരും ഫയർഫോഴ്സും പൊലീസുമടങ്ങിയ സംഘം നാട്ടുകാരുടെ സഹായത്തോടെ കാടിനകത്ത് പരിശോധന തുടരുകയാണ്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *