രാസലഹരി പിടികൂടി, തൊപ്പിയും പെൺസുഹൃത്തുക്കളും ഒളിവിൽ, മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

കൊച്ചി: താമസസ്ഥലത്തു നിന്ന് സലഹരിയായ എം.ഡി.എം.എ പിടികൂടിയതിന് പിന്നാലെ യൂട്യൂബർ തൊപ്പി എന്ന നിഹാദ് ഒളിവിൽ. മുൻകൂർ ജാമ്യം തേടി ഇയാൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചു. പോലീസ് കേസെടുത്തതിന് പിന്നാലെ നിഹാദും ഇയാളുടെ സുഹൃത്തുക്കളായ മൂന്ന് പെൺകുട്ടികളും ഒളിവിൽ പോകുകയായിരുന്നു. ജാമ്യഹർജി നാളെ കോടതി പരിഗണിക്കും.

കഴിഞ്ഞ ദിവസമാണ് നിഹാദിന്റെ തമ്മനത്തെ താമസ സ്ഥലത്തുനിന്ന് രാസലഹരിയായ എംഡിഎംഎ പിടികൂടിയത്. ഇതിന് പിന്നാലെ നിഹാദിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എല്ലാം അവസാനിപ്പിക്കുകയാണെന്നും നിഹാദ് എന്ന യഥാർത്ഥ വ്യക്തിയായി മടങ്ങാൻ തൊപ്പി എന്ന പേര് ഉപേക്ഷിക്കുകയാണെന്നും നേരത്തെ ഇദ്ദേഹം പറഞ്ഞിരുന്നു. പണവും പ്രശസ്തിയും ഉണ്ടായിട്ട് കാര്യമില്ലെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നുമാണ് നിഹാദ് പറഞ്ഞിരുന്നത്.

കടുത്ത വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും യുട്യൂബിലെ തന്റെ ലൈവ് സ്ട്രീമിംഗ് അവസാനിപ്പിക്കുകയാണെന്നും തൊപ്പി പറഞ്ഞിരുന്നു. കഴിഞ്ഞ മാസം വീട്ടിൽ പോയപ്പോൾ വീട്ടുകാർ തൻ്റെ മുഖത്ത് നോക്കി വാതിൽ അടച്ചെന്നും എത്ര പണവും പ്രശസ്തിയുമുണ്ടായിട്ടും സ്വന്തം വീട്ടുകാർ കൂടെ ഇല്ലെങ്കിൽ പിന്നെഎന്താണ് കാര്യം. എന്നെ പലരും കഞ്ചാവെന്ന് പറയുന്നുണ്ട്. ഞാൻ കഞ്ചാവൊന്നുമല്ല. ഉമ്മയാണെ സത്യം ഞാൻ കഞ്ചാവ് ഉപയോഗിച്ചില്ല. ഒരു മാസമായി, എൻ്റെ എല്ലാ ദിവസവും ഇങ്ങനെ തന്നെയാണ്. അവസാനം ലൈവ് വന്നിട്ട് വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ് പോയ ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? സ്വന്തം കുടുംബം മുഖത്ത് വാതിൽ കൊട്ടി അടച്ചു. പിന്നെ എത്ര പണമുണ്ടാക്കി പ്രശസ്തിയുണ്ടാക്കി എന്ന് പറഞ്ഞിട്ട് എന്താണ് കാര്യം. എല്ലാം അവസാനിപ്പിക്കാൻ സമയമായി. എനിക്ക് മടുത്തു.

കഴിഞ്ഞ ഒരുമാസമായി ഞാൻ ഇവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം എന്തിനാണ് നിങ്ങളെ കാണിക്കുന്നത്. ഞാൻ ഈ കഥാപാത്രം അവസാനിപ്പിക്കുന്നു. ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു,
എഴുന്നേൽക്കുന്നു… ഇതു തന്നെയായിരുന്നു പണി. ഭ്രാന്തുപിടിച്ചപ്പോഴാണ് ലൈവിട്ടത്. “ഹാപ്പി ബെർത്ത് ഡേ’ എന്ന് പറഞ്ഞ് ആരും വരരുത്. ഒറ്റ കാര്യമേ പറയാനുള്ളൂ. പിറന്നാൾ സമ്മാനം, ആഘോഷം ഒന്നുമില്ല.. ഒന്നിനും ഞാനില്ല. എനിക്ക് പിറന്നാൾ സമ്മാനമായി തരാനുദേശിക്കുന്ന പണം വേറെ എന്തിനെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്. പോയി ഭക്ഷണം കഴിക്കൂ, അല്ലെങ്കിൽ ആർക്കെങ്കിലും ഭക്ഷണം വാങ്ങിക്കൊടുക്കൂ എന്നും പറഞ്ഞായിരുന്നു അന്നത്തെ വീഡിയോ തൊപ്പി അവസാനിപ്പിച്ചിരുന്നത്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *