ഈദുൽ ഇത്തിഹാദ് സെലിബ്രേഷൻ സംഘടിപ്പിച്ചു.

തെക്കൻ കുറ്റൂർ ഓവർസീസ് ടീം അബുദാബി BANIYAS SPIKE ൽ ഈദുൽ ഇത്തിഹാദ്

സെലിബ്രേഷൻ സംഘടിപ്പിച്ചു. തെക്കൻ കുറ്റൂർ ഓവർസീസ് മുഖ്യ രക്ഷാധികാരിയും BANIYAS SPIKE GROUP ചെയർമാനുമായ CP അബ്ദുറഹിമാൻ ഹാജി പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു.

UAE യിലെ തെക്കൻ കുറ്റൂർ പ്രവാസികളായ 200 ൽ അധികം പേർ പരിപാടിയിൽ സംബന്ധിച്ചു. റാഷിദ് അബ്ദുറഹിമാൻ
അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ CP അബ്ദുറഹിമാൻ ഹാജി ഔപചാരികമായ ഉത്ഘാടനം നിർവഹിച്ചു. അൻവർ വെള്ളേരി, അഷറഫ് T, മജീദ് C, റനീഷ് അബ്ദുറഹിമാൻ, അസിസ് CP, സുബൈർ മാടത്ത്, അക്ബർ OK, സുബൈർ ബാബു, ഫൈസൽ MP, ഇല്യാസ് CP, തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

ജീവകാരുണ്യ രംഗത്ത്‌ നിസ്തൂല സംഭാവനകൾ ചെയ്ത സി.പി അബ്ദുൽ റഹിമാൻ ഹാജിയെയും, സെക്രട്ടറി സമീർ സി കെ യെയും ചടങ്ങിൽ ഓവർസ്സീസ്‌ ടീം ആദരിച്ചു.

വിവിധ കലാ പരിപാടികൾ അരങ്ങേറിയ പ്രോഗ്രാമിൽ
സഹൽ MV, ജാഫർ ബാപ്പു MV, മൂസ തയ്യിൽ, ഹസ്സൻമാനു, നാസർ തയ്യിൽ, റഷീദ് തയ്യിൽ, ഹിദായ തയ്യിൽ, ആദം അലി, ലിയാന, ഫാത്തിമ സിൻവ, ഫാത്തിമ രിദവാ, അമീൻ ബിൻ അഫ്സൽ, ഷയാൻ അക്ബർ , ആയിഷ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ ബാബു C P ,കലാ പരിപാടികൾ കോർഡിനേറ്റ് ചെയ്തു.

ഓവർസീസ് ജനറൽ സെക്രട്ടറി സമീർ CK സ്വാഗതവും, രായിൻ കുട്ടി തയ്യിൽ നന്ദിയും പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *