ഒരു രാജ്യത്തിന്റെ വിധി; ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്: ബാബ്റി മസ്ജിദ് തകർക്കപ്പെട്ടിട്ട് 32 വർഷം

ഇന്ന് ബാബ്റി മസ്‌ജിദ് ദിനം.ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് ബാബറി മസ്ജിദ്. 1992 ഡിസംബർ ആറിന് കോൺഗ്രസ് സർക്കാറിന്റെ മൗനാനുവാദത്തോടെ സംഘപരിവാർ ഭീകരർ തകർത്തത് 500 വർഷം പഴക്കമുള്ളൊരു മസ്‌ജിദ് മാത്രമല്ല രാജ്യത്തിൻ്റെ മതനിരപേക്ഷതയുടെ താഴികക്കുടങ്ങളായിരുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

1949-ൽ ബാബ്റി മസ്‌ജിദിലേക്ക് ഒളിച്ചു കടത്തിയ വിഗ്രഹം എടുത്ത് കടലിലെറിയാൻ പറഞ്ഞത് അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവാണ്. നെഹ്രു അടച്ചിട്ട ബാബ്റി മസ്‌ജിദ് തുറന്നു കൊടുത്തത് രാജീവ് ഗാന്ധിയും.

1985ലെ ഷാബാനു കേസിലെ സുപ്രീംകോടതി വിധി അസ്ഥിരമാക്കാൻ നടത്തിയ നീക്കങ്ങൾക്ക് മറയിടലായിരുന്നു രാജീവ് ഗാന്ധിയുടെ ലക്ഷ്യമെങ്കിലും രാഷ്ട്രീയ ഹിന്ദുത്വത്തിന് അത് സുവർണ്ണാവസരമായി. രാജ്യത്ത് വർഗ്ഗീയതയുടെ രഥയാത്രയായി. പ്രധാനമന്ത്രി നരംസിഹറാവുവിന്റെ പരോക്ഷ പിന്തുണയോടെ 1992 ഡിസംബർ 6ന് സംഘപരിവാർ അക്രമികളായ കർസേവകർ പള്ളിപൊളിച്ചു.

കലാപങ്ങളിൽ രണ്ടായിരത്തോളം മനുഷ്യ ജീവനുകൾ പൊലിഞ്ഞു. 2020-ലെ സിബിഐ
പ്രത്യേക കോടതി വിധിയായിരുന്നു എന്നാൽ രസം.
ബാബറി മസ്‌ജിദിൻ്റെ തകർച്ച വെറും ആകസ്മികമെന്നു പറഞ്ഞ കോടതി
അദ്വാനിയും ഉമാഭാരതിയും മുരളി മനോഹർ ജോഷിയും ഉൾപ്പെടെ 32 പ്രതികളും കുറ്റക്കാരല്ലെന്നും വിധിച്ചു.
ഒരു രാജ്യത്തിന്റെ വിധി!

മൂന്ന് പതിറ്റാണ്ടിനിപ്പുറം മാധ്യമങ്ങൾ ബോധശൂന്യരായി നരേന്ദ്രമോദിക്ക് ജയഭേരി മുഴക്കുന്നതിനിടയിലേക്കാണ് ഒരു തിരുത്തായി ബാബ്റി മസ്‌ജിദിൻ്റെ ഓർമ്മയെത്തുന്നത്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *