മലപ്പുറം : തലക്കാട് ഗ്രാമ പഞ്ചായത്ത് 9ാം വാർഡിൽ തെക്കൻ കുറ്റൂർ പഴയടത്ത് അമ്പലത്തിന് സമീപം കിടപ്പ് രോഗിയടക്കം താമസിക്കുന്ന വീട്ടുകാർക്ക് ഭീഷണിയായി മുകളിലെ നിലയിലെ റൂമിൻ്റെ കഴുക്കോലിൽ കൂട് കൂട്ടിയ മാരകമായ കുമ്മായ കടന്നൽ കൂട് കെ.ഇ.ടി ജില്ലാ പ്രസിഡൻ്റ് ഫിർദൗസ് മൂപ്പൻ്റെ നിർദേശ പ്രകാരം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ പ്രത്യേക പരിശീലനം ലഭിച്ച റെസ്ക്യൂ ഫോഴ്സ് കോഡിനേറ്റർ അക്മൽ പൊൻമളയുടെ നേതൃത്വത്തിൽ കെ.ഇ.ടി റെസ്ക്യൂ ഫോഴ്സ് അംഗങ്ങൾ സി പി അബ്ദുല്ലകുട്ടി, ബഷീർ വെട്ടിച്ചിറ,സലീം തൊഴിലാളി, ലത്വീഫ് മേൽമുറി എന്നിവർ ചേർന്ന് നീക്കം ചെയ്ത് അപകട ഭീഷണി ഒഴിവാക്കി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here