ഇനി മുതല്‍ 15 ദിവസം കൂടുമ്പോള്‍ പുതപ്പുകള്‍ കഴുകും, നാഫ്തലിന്‍ നീരാവിയില്‍ അണുനശീകരണം: ഇന്ത്യന്‍ റെയില്‍വേ

എസി കോച്ചുകളില്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന കമ്പിളിപ്പുതപ്പുകള്‍ ഇനി മുതല്‍ 15 ദിവസം കൂടുമ്പോള്‍ കഴുകുമെന്ന് നോര്‍ത്തേണ്‍ റെയില്‍വേ. മാസത്തില്‍ രണ്ട് തവണ പുതപ്പുകള്‍ കഴുകുകയും ചൂടുള്ള നാഫ്തലിന്‍ നീരാവി ഉപയോഗിച്ച് അണുനശീകരണം നടത്തുമെന്നും റെയില്‍വേ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ജമ്മു, ദിബ്രുഗഢ് രാജധാനി ട്രെയിനുകളിലെ എല്ലാ പുതപ്പുകളിലും യുവി റോബോട്ടിക് സാനിറ്റൈസേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും ഓരോ ട്രിപ്പ് കഴിയുമ്പോഴും ഇതുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ച് യുവി റോബോട്ടിക് സാനിറ്റൈസേഷനിലൂടെയാണ് അണുനശീകരണം നടത്തുന്നത്.

ഓരോ ഉപയോഗത്തിന് ശേഷവും യന്ത്രവല്‍ക്കൃത അലക്കുശാലകളില്‍ തുണികള്‍ കഴുകുമെന്നും നോര്‍ത്തേണ്‍ റെയില്‍വേ വക്താവ് ഹിമാന്‍ഷു ശേഖര്‍ പറഞ്ഞു. മാത്രമല്ല ഇവ വൈറ്റോ മീറ്റര്‍ പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ന് മുന്‍പ് 2-3 മാസത്തില്‍ ഒരിക്കലായിരുന്നു പുതപ്പുകള്‍ കഴുകിയിരുന്നത്. പിന്നീട് ഒരുമാസത്തില്‍ ഒരിക്കലാക്കി. പുതിയ തീരുമാനപ്രകാരം 15 ദിവസം എന്നാണ് കണക്കെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തുടനീളമുള്ള യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ പ്രതിദിനം ആറ് ലക്ഷത്തിലധികം പുതപ്പുകളാണ് നല്‍കുന്നത്. വടക്കന്‍ റെയില്‍വേ സോണില്‍ പ്രതിദിനം ഒരുലക്ഷത്തിലേറെ പുതപ്പുകളും ബെഡ് റോളുകളും വിതരണം ചെയ്യുന്നുണ്ട്.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *