കെ കെ മുഹമ്മദ് മാസ്റ്ററുടെ പേരിൽ നാമകരണം ചെയ്ത ഫലകം അനാച്ഛാദനം ചെയ്തു

ഇരിങ്ങല്ലൂർ: അടിസ്ഥാന സൗകര്യങ്ങളിൽ വളരെയധികം പിന്നോക്കം നിന്നിരുന്ന നമ്മുടെ പാലാണി പ്രദേശത്ത് റോഡുകളും വെള്ളവും വെളിച്ചവും എത്തിച്ച് നാടിൻെറ വികസനത്തിന് വേണ്ടി കഠിനാധ്വാനത്തോടൊപ്പം തൻ്റെ സ്വന്തം സമ്പത്തുപയോഗിച്ചും മറ്റുള്ളവരെ സഹകരിപ്പിച്ചും നിരവധി വികസന പ്രവർത്തനങ്ങൾക്കാണ് കെകെ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടന്നത് അദ്ദേഹം തന്നെ മുന്നിട്ടിറങ്ങി നിർമ്മിച്ച പാലാണി-കാഞ്ഞിരക്കടവ് റോഡാണ് കെ കെ മുഹമ്മദ് മാസ്റ്റർ റോഡ് എന്ന പേരിൽ അറിയപ്പെടുന്നത്. വെള്ളിയാഴ്ച വൈകിട്ട് 4:00 മണിക്ക് നടന്ന ചടങ്ങിൽ നാമകരണം ചെയ്ത ഫലകം തികച്ചും ഉത്സവാന്തരീക്ഷത്തിൽ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ബെൻസീറ ടീച്ചർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് (ഇൻചാർജ്) ഇ കെ സൈദുബിൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സഫിയ കുന്നുമ്മൽ,നാസർ പറപ്പൂർ,ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കുഞ്ഞമ്മദ് മാസ്റ്റർ,എ പി ഷാഹിദ,സി ലക്ഷ്മണൻ, അംജതാ ജാസ്മിൻ,റസാഖ് ബാവ തുടങ്ങിയവരും പ്രദേശത്തെ പൗര പ്രമുഖർ അടക്കം നിരവധിയാളുകൾ പങ്കെടുത്തു. ചടങ്ങിൽ കെ കെ മുഹമ്മദ് മാസ്റ്ററുടെ ശ്രമഫലമായ സമൂഹത്തിന് സമർപ്പിച്ച ജലസേചന പദ്ധതി, റോഡുകൾ, വൈദ്യുതീകരണം, കുടിവെള്ള പദ്ധതി, മറ്റ് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയവ ചടങ്ങിൽ അനുസ്മരിച്ചു. വേങ്ങര ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പ്രധാനാധ്യാപകൻ, പഞ്ചായത്ത് ലീഗ് പ്രസിഡണ്ട്,നിരവധി കാലം വാർഡ് മെമ്പർ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് നാട്ടുകാർ സ്നേഹപൂർവ്വം കെ കെ എന്ന് വിളിക്കുന്ന കെ കെ മുഹമ്മദ് മാസ്റ്റർ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *