വള്ളിക്കുന്ന്: സഹകരണ വകുപ്പ് ജീവനക്കാരനായിരുന്ന അന്തരിച്ച മരാത്തയിൽ ബേബിരാജ് ൻ്റെ സ്മരണയ്ക്ക് മരാത്തയിൽ ബേബിരാജ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സഹകരണ സ്ഥാപനതിനുള്ള സ്മാരക പുരസ്കാരത്തിന് വേങ്ങര സർവീസ് സഹകരണ റൂറൽ ബാങ്ക് അർഹരായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഉയർന്ന വായ്പ കുടിശികയിലും മറ്റും കാരണം ആസ് തിശോഷണം സംഭവിച്ച ബാങ്ക് ഇരുപത് വർഷത്തിനിപ്പുറം കൈവരിച്ച നേട്ടം പരിഗണിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് ട്രെസ്റ് ഭാരവാഹികൾ അറിയിച്ചു. ഡിസംബർ 8 ന് അത്താണിക്കൽ പഞ്ചായത്ത് ഓപ്പൺ സ്റ്റേജിൽ ചെയർമാൻ എം മോഹൻദാസിൻ്റെ അധ്യക്ഷതയിൽ ചേരുന്ന ട്രസ്റ് വാർഷിക പൊതുയോഗത്തിൽ ആര്യാടൻ ഷൗക്കത്ത് പുരസ്കാരം നൽകും.