നിയന്ത്രണമില്ലാത്ത വേങ്ങരയുടെ നിയന്ത്രണം ആർക്ക്..? “40 പൊലീസ് ഓഫീസർമാരുള്ള വേങ്ങര ടൗണിന്റെ ട്രാഫിക് സംവിധാനം ആരുടെ കയ്യിലാണ്.?! അറിയാമേലാഞ്ഞിട്ട് ചോദിക്കുവാ…?” : മലപ്പുറം എസ് പി

വേങ്ങര:(ഇത് മലപ്പുറം sp പറഞ്ഞ റിപ്പോർട് ആണ് )

സ്റ്റേഷൻ പരിധിയിൽ ഉള്ള അതും പോലീസ് സ്റ്റേഷൻ അടുത്തുള്ള പറപ്പൂർ റോഡ്‌ ജങ്ഷനിൽ സാധാ എല്ലാ ദിവസംവും
രാവിലെ 8.30.മുതൽ ഒരു 9.30വരെയും വൈകുന്നേരം
4 മണിമുതൽ 6.30 വരെയും എന്നും ട്രാഫിക് ജാം ആണ് സിനിമാ ജങ്ഷനിൽ നിന്നും പറപ്പൂർ റോഡ് ജങ്ഷൻ കഴിഞ്ഞു പോരാൻ ഏകദേശം ഒരു 22 മിനിറ്റ് എടുക്കണം ഒന്ന് പോന്നു കിട്ടാൻ അതിനു ഇടയിൽ കൂടി ഒരു അബുലൻസ് കടന്ന് പോകാൻ എടുത്ത സമയം വല്ലാത്ത ഒരു അനുഭവം ആയി പോയി…
എന്നാൽ പോലും വേങ്ങര സ്റ്റേഷനിൽ നിന്ന് ഒരു പോലീസ് പോലും വന്നു നോക്കില്ല.. ഇവിടെവേങ്ങര ടൗണിൽ ഇപ്പോൾ ഒരു ഹോം ഗാർഡ് ഉണ്ട് അതും ബസ് ജീവനക്കാരും ബസ് ഹോണർമാരും കൂടി ആണ് അദ്ദേഹത്തിന് ശബളം കൊടുക്കുന്നത് ഗവൺമെന്റിനോ പഞ്ചായത്തിനോ ഒരു ചിലവും ഇല്ല എന്നതാണ് ഇതിന്റെ ഗുട്ടൻസ്..

(അദ്ദേഹം ഇപ്പോൾ
ബസ്സ്റ്റാന്റ് ജങ്ഷനും S S റോഡ് ജങ്ഷനും നോക്കുന്നുണ്ട് )

ജനങ്ങൾക്ക് അറിയേണ്ടത് ഒരു ടൗണിന്റെ ട്രാഫിക് ആരുടെ ഉത്തരവാദിത്തം ആണ് എന്നാണ്???

ഇവിടെ ഇത് മായി ബന്ധപ്പെട്ട് പല സംഘടനകളും മലപ്പുറം പോലീസ് സുപ്രണ്ടിനും
വേങ്ങര പഞ്ചായത്തിനും വേങ്ങര SHO ക്കും ഒക്കെ പരാധികൾ കൊടുത്തിട്ടും
അതിനൊന്നും ഒരു മറുപടി യും ഇല്ല ഇതാണ് വേങ്ങര ഇപ്പോൾ ഉള്ള അവസ്ഥ ഇനി അറിയുന്നവർ ആരെങ്കിലും ഉണ്ട് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ആർക്ക് ആണ് ഇനി പരാതി കൊടുക്കേണ്ടത്

അതൊ?? ഇവരൊക്കെ കൂടി വേങ്ങരയെ ഒരു മൈന്റ് ഇല്ലാതെ ആകുന്നുണ്ടോ അങ്ങനെ യും ഒരു സംശയം ഇല്ലാതെ ഇല്ല???

കാരണം മലപ്പുറം ജില്ലയിൽ എല്ലാ ടൗണിലും പോലീസ് ന്റെയും പോലീസ് നിയമം നടത്തിയ ഹോം ഗാർഡി ന്റെയും ഒക്കെ സേവനം ഉണ്ട് വേങ്ങര മാത്രം കുറേ കാലങ്ങളായി ഒരു ഹോം ഗാർഡ് ഉണ്ടായിരുന്നു അന്ന് മുതൽ തന്നെ പല സംഘടനകളും ഈ പരാതിയുമായി ഈ പറഞ്ഞവർക്ക് ഒക്കെ പരാതി കൊടുത്തിട്ടുണ്ട് പക്ഷെ ഇത് വരെ ഒരു നടപടിയും ആയിട്ട് ഇല്ല ഇനി ജനങ്ങൾ ഒന്നിച്ചു കൊണ്ട് ഒരു പാർട്ടി യുടെയും കിഴിൽ അല്ലാതെ വേങ്ങര പഞ്ചായത്ത് ലേക്കും വേങ്ങര പോലീസ് സ്റ്റേഷനിലേക്കും ഒക്കെ ആയി ഒരു പ്രതിഷേധ മാർച്ച്‌ വേണ്ടി വരുമോ ആവോ???

സൈനുദ്ധീൻ ഹാജി
ജനറൽ സെക്രട്ടറി
കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി
വേങ്ങര മണ്ഡലം

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *