കേന്ദ്രം കേരളത്തോട് ജന്മി കുടിയാനോടെന്ന പോലെ പെരുമാറുന്നു: എം എ ബേബി

താനൂർ : വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ അർഹതപ്പെട്ട സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന കേരളത്തോട് കേന്ദ്ര സർക്കാർ ജന്മി കുടിയാനോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

സിപിഐ എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായുള്ള സന്ധിയില്ലാത്ത സമരകാലം സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിയെന്ന ജന്മിയുടെ മുന്നിൽ യാചിക്കേണ്ട കുടിയാനായാണ് കേരളത്തെ കേന്ദ്രം കണകാക്കുന്നത. സന്ധിയില്ലാത്ത പോരാട്ടത്തിലൂടെ ജന്മിത്വം അവസാനിപ്പിച്ച മണ്ണാണിത്. കേന്ദ്ര- സംസ്ഥാന ബന്ധം ജന്മി- കുടിയാൻ ബന്ധം പോലെയാണ് കേന്ദ്രം കരുതുന്നത്. പഴയ ഫ്യൂഡൽ മനോഭാവമാണ് ആർഎസ്എസ് നയിക്കുന്ന കേന്ദ്ര സർക്കാരിന്. കാലം മാറിയത് അവർ അറിയുന്നില്ല. ഫെഡറൽ തത്വങ്ങൾ കാറ്റിൽപ്പറത്തുന്നു.
ഇടതുപക്ഷമാണ് ഭരിക്കുന്നതത് എന്നതു
കൊണ്ടുള്ള പ്രത്യേക വൈരാഗ്യവും വിദ്വേഷവുമുണ്ട്.
അതിനെതിരെ കേരള ഹൈക്കോടതി തന്നെ പൊട്ടിത്തെറിച്ചത് നാം കണ്ടു. ദുരന്തമുഖത്ത് ഹെലികോപ്ടറും സൈന്യവ്യം വന്നതിൻ്റെ ചെലവ് ആവശ്യപ്പെട്ട കേന്ദ്രത്തിൻ്റെ മനുഷ്യത്വ രാഹിത്യത്തെയാണ് കോടതി ചൂണ്ടിക്കാട്ടിയത്.
കേന്ദ്രത്തിൻ്റെ ഈ നെറികേടിനെതിരെ സന്ധിയില്ലാത്ത പോരാട്ടം അനിവാര്യമാണ്. ഒരൊറ്റ മനുഷ്യരായി ഒരുമിച്ചു നിന്ന് ആ സമരം ചെയ്യണം –
സംസ്ഥാനത്തിന് വിഹിതം പങ്കുവെക്കാതിരിക്കാൻ അനാവശ്യ സർച്ചാർജും സെസും പിരിക്കുന്നത് സാമ്പത്തിക കുറ്റകൃത്യമാണ്.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ അക്രമികളായി ചിത്രീകരിക്കാൻ ചില മാധ്യമങ്ങൾ മനോരോഗികളെപ്പോലെ പ്രവർത്തിക്കുന്നു. സന്ധിയിപ്പാത്ത പോരാട്ടത്തിൽ സമുന്നത നേതാക്കളെ നഷ്ടപ്പെട്ട പ്രസ്ഥാനമാണ് സിപിഐ എം. കുഞ്ഞാലി എംഎഎൽഎ ആയിരിക്കുമ്പോഴാണ് വധിക്കപ്പെട്ടത്. അഴിക്കോടൻ രാഘവൻ ഇടതുപക്ഷ മുന്നണി കൺവീനർ ആയിരിക്കെയാണ് വധിക്കപ്പെട്ടത്. ഇതുകൊണ്ടൊന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം അതിൻ്റെ പ്രതിബദ്ധത കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *