ദേശീയ മനുഷ്യാവകാശ സംഘടന മലപ്പുറം ജീല്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരൂരങ്ങാടി :ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സിന്റെ മലപ്പുറം ജില്ല കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ദുൽ റഹീം പൂക്കത്ത് (പ്രസിഡൻ്റ്) റഷീദ് തലക്കടത്തൂർ, അജിത് മേനോൻ (വൈസ്.പ്രസി.) മുസ്തഫ ഹാജി പുത്തൻതെരു (ജന. സെക്രട്ടറി) അലി പൊന്നാനി, ജെ.എ. ബീന, ജയദേവൻ നിലമ്പൂർ (സെക്രട്ടറിമാർ) ബാവ ക്ലാരി (ട്രഷറർ)എന്നിവർ ചുമതലഏറ്റു. യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു .സംസ്ഥാന സെക്രട്ടറി എ.പി.അബ്ദുൾ സമദ്, മജീദ് മൊല്ലഞ്ചേരി, പി.എ.ഗഫൂർ താനൂർ, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം സംസാരിച്ചു. വർദ്ധിച്ചുവരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ നാഷണൽ തലത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സംഘടനയാണ് എൻ.എഫ്.പി.ആർ. തീരുരങ്ങാടി താലൂക്ക് എം.സി.അറഫാത്ത് പാറപ്പുറം (പ്രസിഡൻ്റ് ) ബിന്ദു അച്ചമ്പാട്ട് ജ്രന.സെക്ര) എന്നിവരെയും തെരഞ്ഞെടുത്തു.

യോഗത്തിൽ
പ്രളയ ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായം തിരികെ വാങ്ങാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ പ്രമേയം പാസാക്കി.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *