ചെന്നൈ അണ്ണാ സർവകലാശാല കാമ്പസിൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

വിദ്യാർത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ചെന്നൈ : ചെന്നൈ അണ്ണാ സർവകലാശാല
കാമ്പസിൽവിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇന്ന്പുലർച്ചെയാണ് സംഭവമുണ്ടായത്. കാമ്പസിന് സമീപത്തെ പള്ളിയിൽ ക്രിസ്മസ് പ്രാർഥനക്കായി പോയി മടങ്ങുകയായിരുന്നു വിദ്യാർഥിനിയും സുഹൃത്തും.
വിദ്യാർത്ഥിനിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം രണ്ടുപേർ ചേർന്ന് കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
കാമ്പസിന് അകത്തുവെച്ചാണ് രണ്ട് പേർ ഇവരെ ആക്രമിച്ചത്. വിദ്യാർഥിനിയുടെ പരാതിയിൽ കോട്ടുർപുരം പോലീസ് കേസെടുത്തു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *