മലപ്പുറം: ജൂനിയർ ചേമ്പർ ഇൻ്റർനാഷണൽ മലപ്പുറം ലോ പ്രസിഡൻ്റായി സൈനുദ്ദീൻ കാടേരി ചുമതലയേറ്റു. മലപ്പുറത്ത് വെച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങ് പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി മുഖ്യാതിഥിയായിരുന്നു.
2025 ലെ ജെ.സി.ഐ ബിസിനസ് എക്സലൻസ് അവാർഡിന് അജ്ഫാൻ മാനേജിംഗ് ഡയറക്ടർ ഡോ. നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയും, ഹബ്കോ മാറ്ററസ് മാനേജിംഗ് ഡയറക്ടർ ഹംസ കെ.ടിയും അർഹരായി. കമാൽപത്ര അവാർഡ് എയർലൈൻസ് കാറ്റേഴ്സ് മാനേജിംഗ് പാർട്ണർ ജെ.സി കെ.പി മുഹമ്മദ് ഷംസീറിനും സമ്മാനിച്ചു. 2025ലെ ടീച്ചേഴ്സ് എക്സലൻസ് അവാർഡുകൾ സുബോദ് പി ജോസഫ്, ഷറഫുദ്ദീൻ കാളികാവ് എന്നിവർ സ്വീകരിച്ചു.
ചടങ്ങിൽ ജെ.സി.ഐ ഇന്ത്യാ സോൺ 21ൻ്റെ പ്രസിഡൻ്റ് ജെസിഐ പിപിപി അരുൺ ഇ.വി പുതിയ അംഗങ്ങൾക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സോൺ വൈസ് പ്രസിഡൻ്റ് ജെ.സി ഡോ. സദഖത്തുള്ള ത്വാഹിർ മുഖ്യ പ്രഭാഷണം നടത്തി. ജെ.സി സലാഹുദ്ദീൻ കോഡൂർ, ജെസിഐ സെനറ്റർ അജ്മൽ ഇസ്സുദ്ദീൻ, ജെ.സി മുഹ്സിന അബ്ദുൽ ഖാദർ, ജെ.എഫ്.ഡി ജിംഷ, ജെ.സി ഫൈസൽ ഒതുക്കുങ്ങൽ എന്നിവർ പ്രസംഗിച്ചു.
സോൺ ഡയറക്ടർ മാനേജ്മെൻ്റ് ജെസിഐ സെനറ്റർ ഗോപകുമാർ കെ.വി, മുൻ പ്രസിഡന്റുമാരായ മുഹമ്മദ് സുബീഷ് പി, സക്കീർ മച്ചിങ്ങൽ, മെയ്തു കോഡൂർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ജെസിഐ മലപ്പുറം ലോയുടെ സ്ഥാനാരോഹണ ചടങ്ങ് പി ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.