കോഴിക്കോട്: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ പുകവലി കുറഞ്ഞുവെന്ന് ഗ്ലോബൽ അഡൽട്ട് ടൊബാക്കോ സർവേയുടെ കണ്ടെത്തൽ ശരിവച്ച് കേരള പൊലീസ്. പൊതുസ്ഥലത്ത് പുകവലിച്ചതിന് 2016ൽ 2,31,801 കേസുണ്ടായിടത്ത് കഴിഞ്ഞ വർഷം ജിസ്‌റ്റർ ചെയ്‌തത് 55,320 കേസ് മാത്രം.
2017ൽ 1,62,443, 2018ൽ 1,10,039, 2019ൽ 8,76,646, 2020ൽ 46,770, 2021ൽ 86,499, 2022ൽ 79,045 എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. മുതിർന്ന പൗരന്മാരിൽ 6.7 എണ്ണം മാത്രമാണ്. സ്ഥിരമായി പുകവലിക്കുന്നവർ.
ലഹരി ഉപയോഗത്തിനെതിരെ സർക്കാർ സംസ്ഥാന സ്വീകരിച്ച കർശന നടപടികളും ബോധവൽക്കരണ പ്രവർത്തനങ്ങളുമാണ് പുകവലിയിൽനിന്ന് ആളുകൾ പിന്തിരിപ്പിച്ചത്. വിമുക്തി പദ്ധതി നിരവധിപേരെ ലഹരിക്കെണിയിൽനിന്ന് രക്ഷപ്പെടുത്തി. സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണം ശക്തിപ്പെടുത്തി. കർശനമായ നടപടി സ്വീകരിച്ചതോടെ സ്‌കൂളിന് സമീപത്തെ പുകയിലുകൾക്ക് ഗണ്യമായി കുറഞ്ഞു. 2016ൽ സംസ്ഥാനത്ത് 315 കേസുകളായിരുന്നു. 2024ൽ ഇത് അഞ്ചായി കുറഞ്ഞു. 18 വയസ്സിൽ ഉള്ളവർക്ക് പുകയില പൈപ്പുകൾ താഴെ നടത്തിയതിന് 2016l 3505 കേസുകൾ രജിസ്റ്റർചെയ്‌തിരുന്നു. 2024ൽ ഇത് 573 ആയി കുറഞ്ഞു.
പരസ്യമായി പുകവലിച്ചവരിൽനിന്ന് കഴിഞ്ഞ വർഷം 1.01 കോടി രൂപ പിഴയായി ഈടാക്കി. 18 വയസ്സിൽ താഴെയുള്ളവർക്ക് പുകയിലകൾ വിറ്റവരിൽനിന്ന് 5.36 ലക്ഷം രൂപയും സ്‌കൂളുകൾക്ക് സമീപത്ത് പുകയില എയർപോർട്ടിൽ നിന്ന് 2.85 ലക്ഷം രൂപയും പിഴ ഈടാക്കി









