നെടുമ്പാശേരി: ഖത്തറിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പതിനൊന്നു മാസം പ്രായമായ കുഞ്ഞ് മരിച്ചു.
കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. ദോഹയിൽ നിന്ന് മാതാവിന്റെ കൂടെയാണ് കുഞ്ഞ് വന്നതെന്ന് റിപോർട്ടുകൾ പറയുന്നു. കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.