സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതു റിമാൻഡിൽ, പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ബാലരാമപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തിൽ അമ്മാവന് കുറ്റം സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് വസുകാരിയുടെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ ആയിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രതിയെ റിമാൻഡ് ചെയ്തു.
ശ്രീതുവിനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി. പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലിലടച്ചു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട പത്ത് പരാതികളാണ് ശ്രീതുവിന് എതിരെ ലഭിച്ചത്. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജരേഖ ഉണ്ടാക്കി സെക്ഷൻ ഓഫീസർ എന്ന് പറഞ്ഞായിരുന്നു ശ്രീതു തട്ടിപ്പ് നടത്തിയത്. ദേവസ്വംബോർഡിൽ ഡ്രൈവറായി നിയമനം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫീസർ എന്ന പേരിൽ പരാതിക്കാരൻ ഷിജുവിന് വ്യാജ നിയമന ഉത്തരവ് നൽകി. പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്.
മറ്റു പരാതികൾ പരിശോധിച്ച് വരികയാണെന്ന് എസ് പി സുദർശൻ പറഞ്ഞു.നിലവിൽ ഒരു കേസ് മാത്രമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ശ്രീതുവിന് കുട്ടിയുടെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് പറയാറായിട്ടില്ല എന്നും പൊലീസ് പറഞ്ഞു. BNS 316 ( 2 ) 318 ( 4 ) 336 (2 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ശ്രീതുവിനെ ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തിരുന്നു.