11 ഉം 12 ഉം വയസുള്ള വിദ്യാര്‍ഥികളുമായി ടീച്ചർക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വിദ്യാർഥികളുടെ പ്രിയപ്പെട്ട അധ്യാപിക അതെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുകയാണെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടുണ്ടാവും. എന്നാൽ സംഭവം സത്യമാണ്. കാലിഫോർണിയയിൽ 2022 ൽ ‘ടീച്ചർ ഓഫ് ദി ഇയർ’ അവാർഡ് സ്വന്തമാക്കിയ 35 കാരിയായ അധ്യാപിക ജാക്വിലിന് മാ യാണ് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷ അനുഭവിക്കുന്നത്. ‘ടീച്ചർ ഓഫ് ദി ഇയർ’ അവാര്‍ഡ് സ്വന്തമാക്കിയതിന് ശേഷം വെറും ഏഴ് മാസം കഴിഞ്ഞാണ് സ്വന്തം വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാക്വിലിന് മായെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
11 ഉം 12 ഉം വയസുള്ള വിദ്യാര്‍ഥികളുമായി ടീച്ചർക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ. 13 -കാരനായ മകനുമായി ടീച്ചർക്കുള്ള ബന്ധത്തെ കുറിച്ച് മാതാപിതാക്കൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ അറസ്റ്റിലാകുന്നത്. പിന്നീട് ജാക്വിലിന് മാ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയെങ്കിലും തൊട്ടടുത്ത ദിവസം മറ്റൊരു വിദ്യാര്‍ഥിയോടൊപ്പം ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ടീച്ചർക്ക് കുട്ടികളുടെ പോണോഗ്രാഫിയുമായും ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു. തന്റെ വിദ്യാര്‍ഥികളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാന്‍ ജാക്വിലിന്റെ തന്റെ പദവി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി.
കുറ്റം സമ്മതിച്ച ജാക്വിലിന്, കോടതി തന്റെ വിധി പറയവെ കരയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 35 -കാരിയായ അധ്യാപികയ്ക്ക് 30 വര്‍ഷത്തേക്കാണ് കോടതി തടവിന് വിധിച്ചത്.