പാലക്കാട് : കുടുംബ വഴക്കിനിടെ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടത്താണ് സംഭവം. തോലന്നൂര്‍ സ്വദേശി ചന്ദ്രികയെയാണ് ഭര്‍ത്താവ് രാജന്‍ കുത്തിക്കൊലപ്പെടുത്തിയത്. രാജനെയും പരിക്കുകളോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇന്ന് രാവിലെയായിരുന്നു സംഭവം. കുടുംബവഴക്കിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. രാജന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും പോലീസ് പറയുന്നു. അതേസമയം, രാജനും കുത്തേറ്റ മുറിവുകളുണ്ട്. ഭാര്യയെ കുത്തിയ ശേഷം രാജന്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ച മുന്‍പാണ് ചന്ദ്രികയും കുടുംബവും ഉപ്പുംപാടത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.