മൂന്നിയൂർ:നാടൊട്ടുകും ബ്രുവറിയും മദ്യഷാപ്പും തുടങ്ങാനും മയക്ക് മരുന്നുകൾ എൽ.പി. സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും ലഭിക്കാനും ഇടയാക്കുന്ന ഇടത് സർക്കാറിന്റെ നയ വൈകല്യങ്ങൾആണ് ഈ ദുരന്ത വ്യാപനത്തിൻ്റെ കാരണങൾ എന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി ( കെ ഡി പി) വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. കാലിക്കറ്റ് എയർപോർട്ട് വഴി ഹജ്ജ് തീർത്ഥാടനത്തിനു പോകുന്ന ഹാജിമാരിൽ നിന്ന് അധിക ഫീസ് ഈടാക്കുവാനുള്ള കേന്ദ്രഗവൺമെന്റിന്റെ തീരുമാനം പിൻവലിക്കണം മെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡണ്ട് സി എം കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി കെ അബ്ദുറഹ്മാൻ യോഗം ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും സർക്കാർ അതീനതയിലുള്ള കാലിക്കറ്റ് എയർപോർട്ടിനെ സ്വകാര്യപങ്കാളിത്തമുള്ള കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലുമുള്ള മറ്റു എയർപോർട്ടുകൾ ക്ക് വേണ്ടി കരിപ്പൂർ എയർപോർട്ടിനെ ഇല്ലായ്മ ചെയ്യുവാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി കെ അബ്ദുറഹ്മാൻ പറഞ്ഞു .പൂക്കാടൻ ഉസ്മാൻ , ചെമ്പൻ അലി, ചോനാരി ഹംസ ,പി കെ ഷാജി, വേലായുധൻ, അസീസ് പള്ളിക്കൽ, വിനീഷ് കരിപ്പൂർ ,പി ഗിരീഷ് |എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ









