കോഴിക്കോട്: ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ പാലാഴിക്ക് സമീപമാണ് അപകടമുണ്ടായത്
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഇവാന്‍ ഹിബാല്‍ എന്ന ഏഴ് വയസുള്ള ആണ്‍കുട്ടിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയോടെയാണ് അപകടം. ലാന്‍ഡ്മാര്‍ക്ക് അബാക്കസ് എന്ന ഫ്‌ളാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് കുട്ടി താഴേക്ക് വീണത്.
അബദ്ധത്തിലായിരിക്കാം അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. മാതാവിനൊപ്പം ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന കുട്ടി. മാതാവിന് ഒപ്പമുണ്ടായിരുന്ന ചെറിയ കുട്ടിയെ ബാല്‍ക്കണിയില്‍ നിന്ന് ഫ്‌ളാറ്റിന് ഉള്ളിലേക്ക് കൊണ്ടുപോയ സമയത്തായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്.
ശബ്ദം കേട്ട് ഓടി എത്തിയ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേര്‍ന്ന് കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.