മലപ്പുറം: കോട്ടക്കലില്‍ വിവാഹ വീട്ടില്‍ ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കൊളത്തുപ്പറമ്ബ് ചെറുപറമ്ബില്‍ ഹമീദിന്റെയപം സൗദയുടെയും മകള്‍ ഷഹാന(24)യാണ് മരിച്ചത്. 24 വയസായിരുന്നു.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. കണ്ണമംഗലത്തെ വിവാഹ വീട്ടില്‍വെച്ച് ജിലേബി തയ്യാറാക്കുന്ന പാത്രത്തില്‍ ഷഹാന അബദ്ധത്തില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷഹാനയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം. ഷഫീഖാണ് ഷഹാനയുടെ ഭര്‍ത്താവ്. ഷഹ്‌മാന്‍ ആണ് മകന്‍.