രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പരിശോധന: റോഡരികിൽ നിൽക്കുകയായിരുന്ന യുവാവിന്റെ സിഗിരറ്റ് പാക്കറ്റിൽ എംഡിഎംഎ;

മണ്ണാർക്കാട്: എംഡിഎംഎ വില്‍ക്കാനായി മണ്ണാർക്കാട് കോട്ടോപ്പാടത്ത് എത്തിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണാർക്കാട് അരയങ്ങോട് തച്ചർകുന്നില്‍ വീട്ടില്‍ മുഹമ്മദ് റിഷാബിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളില്‍ നിന്ന് രണ്ട് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോട്ടോപ്പാടം – മണ്ണാർക്കാട് റോഡില്‍ വേങ്ങ അയ്യപ്പ ക്ഷേത്രത്തിനു സമീപത്തു നിന്നാണ് മുഹമ്മദ് റിഷാബ് പൊലീസിന്റെ പിടിയിലായത്. സിഗരറ്റ് പായ്ക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ കൊണ്ടുവന്നത്. ഡാൻസാഫിനു ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തുന്നതിനിടെയായിരുന്നു ഇയാള്‍ പിടിയിലായത്.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *