പെരുന്നാള്‍ അവധി: സൗദിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

ജിദ്ദ: സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പെരുന്നാൾ അവധിക്കായി അടച്ചു. ഇന്ന് അധ്യയനം തീർന്ന ശേഷമാണ് സ്കൂളുകൾ അടച്ചത്. ഈ വർഷം 18 ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ ഏപ്രില്‍ ആറിന് ആരംഭിക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക.

റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 ന് വേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതു വരെ വേനല്‍ക്കാല പ്രവൃത്തി സമയം നിലവിലുണ്ടാകും. അതിനിടെ, ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാര്‍ റേസ് മത്സരങ്ങള്‍ നടക്കുന്നതോടനുബന്ധിച്ച് ഏപ്രില്‍ 20, 21 തീയതികളില്‍ ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *