വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ

വടകരയിൽ കഞ്ചാവുമായി ദമ്പതികൾ പിടിയിൽ. മയ്യന്നൂർ പാറക്കൽ വീട്ടിൽ അബ്ദുൽ കരീം, ഭാര്യ റുഖിയ (46) എന്നിവരാണ് വടകര എക്സൈസിന്റെ പിടിയിലായത്.ഇന്നലെ വൈകീട്ട് പഴങ്കാവിൽ നിന്നുമാണ് അബ്ദുൾ കരീം പിടിയിലാവുന്നത്. സംശയം തോന്നി എസൈസ് ഉദ്യോഗസ്ഥർ കരീമിനെ ചോദ്യം ചെയ്തതോടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇയാളിൽ നിന്നും 10ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടിൽ കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്ന് കരീം പറഞ്ഞു. വീട്ടിൽ നടത്തിയ പരിശോധനയിൽ 15ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *