മലപ്പുറം- ഐ.പി.എൽ അരങ്ങേറ്റ മത്സരത്തിൽ ചെന്നൈക്കെതിരെ മൂന്ന് വിക്കറ്റ് നേട്ടത്തിൽ തിളങ്ങിയ പെരിന്തൽമണ്ണ കുന്നപ്പള്ളി സ്വദേശി വിഗ്നേഷിനെ ക്രിക്കറ്റിലേക്ക് കൈപിടിച്ചുയർത്തിയത് നാട്ടുകാരനായ ഷരീഫ് ഉസ്താദാണ്. ആദ്യമത്സരത്തിൽ തന്നെ മുംബൈ ഇന്ത്യൻസിൻ്റെ മികച്ച ബോളർമാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് വിനേഷിന്റെ കുടുംബവും നാട്ടുകാരും. ചെറുപ്പത്തിൽ വിഗ്നേഷിന്റെ ക്രിക്കറ്റ് കളിയിലെ താത്പര്യം മനസ്സിലാക്കി സ്ഥിരമായി കളിക്കാൻ ഷരീഫിന്റെ കൂടെ വിഗ്നേഷും(കണ്ണൻ) ക്യാമ്പിലേക്ക് പോവാറുണ്ടായിരുന്നു.
ക്രിക്കറ്റ് കളിയിൽ വിഗ്നേഷിന് സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നാണ് ഷരീഫിന് പറയാനുള്ളത്. 13 വർഷം മുമ്പ് താൻ ക്രിക്കറ്റ് കളിയെ ഗൗരവത്തോടെ കണ്ടിരുന്ന കാലത്താണ് ഷരീഫിനെ കാണുന്നത്. ആ സമയത്ത് ഷരീഫ്
ക്രിക്കറ്റ് കളിയിൽ വിഗ്നേഷിന് സ്വതസിദ്ധമായ കഴിവ് ഉണ്ടെന്നാണ് ഷരീഫിന് പറയാനുള്ളത്. 13 വർഷം മുമ്പ് താൻ ക്രിക്കറ്റ് കളിയെ ഗൗരവത്തോടെ കണ്ടിരുന്ന കാലത്താണ് ഷരീഫിനെ കാണുന്നത്. ആ സമയത്ത് ഷരീഫ് വിജയൻ എന്ന പരിശീലകന്റെ കൂടെയായിരുന്നു. തൻ്റെ വീടിന് സമീപത്തു തന്നെയുള്ള വിഗ്നേഷ് തങ്ങൾക്കൊപ്പം കളിക്കാറുണ്ടായിരുന്നു. ക്യാമ്പിൽനിന്ന് ടെക്നിക്കലി പഠിച്ചെടുക്കുന്ന പലകാര്യങ്ങളും അവൻ സ്വയം മനസ്സിലാക്കി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഷരീഫിന് വിസ്നേഷിന്റെ കഴിവ് മനസിലാക്കാനായത്.
കൃത്യമായ നിർദേശങ്ങൾ നൽകി പരിശീലിപ്പിച്ചാൽ ഭാവിയുളള കുട്ടിയാണവനെന്ന് വിജയൻ സാറിനോട് ഷരീഫ് പറഞ്ഞു. ഉടൻ തന്നെ സാർ അവന്റെ വീട്ടുകാരോട് സംസാരിച്ച് അവനെ സ്ഥിരമായി ക്യാമ്പിലേക്ക് കൊണ്ട് വന്നു. എനിക്ക് ലെഗ്‌സ്പിൻ ബോൾ എറിയാനായിരുന്നു താൽപര്യം. പക്ഷെ അത് കഴിയാത്തതിനാൽ ഓഫ് സ്പിന്നിലേക്ക് മാറുകയായിരുന്നു. വിസ്നേഷ് തുടക്കത്തിൽ ഇടത് കൈ കൊണ്ട് മീഡിയം പേസറായിരുന്നു. ഇടത് കൈ കൊണ്ട് ലെഗ്‌സിൻ എറിഞ്ഞാൽ അത് മുതൽക്കൂട്ടാവുമെന്ന് ഞാനാണ് അവന് പറഞ്ഞു കൊടുത്തത്.
കളിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒരാളെന്ന നിലക്ക് അവനെ കണ്ടപ്പോൾ തന്നെ ഞാൻ അവനെ തിരിച്ചറിഞ്ഞിരുന്നു. അവനു വേണ്ടി ഞാൻ ആകെ ചെയ്‌തത് ഇത് പറഞ്ഞു കൊടുക്കുക മാത്രമാണ്. ബാക്കിയെല്ലാം അവൻ ഒറ്റക്ക് നേടിയെടുത്തതാണ്. പിന്നെ വിജയൻ സാറിന്റെ അടുത്തെത്തിയതോടെ കുറച്ച്കൂടി വൃത്തിയായി ചെയ്യാൻ അവൻ പഠിച്ചു.
ക്യാമ്പിൽ കളിക്കാനായി ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് പോയിരുന്നത്. ജില്ലാ തലത്തിൽ വിഗ്നേഷ് അണ്ടർ 14 നിലും ഞാൻ അണ്ടർ 19 നിലും രണ്ട് വർഷം കളിച്ചു. അവൻ നന്നായി കളിച്ചതിനാൽ ജില്ലാ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. എനിക്ക് പിന്നെ ക്രിക്കറ്റിൻ്റെ പുറകെ പോവാൻ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിനോടുള്ള ഇഷ്ട്ടം ഉള്ളതിനാൽ ഇപ്പോഴും കളിക്കാറുണ്ട്.
റമദാനിലെ അവസാനപത്തിലെ തിരക്കിലായതിനാൽ കൂട്ടുകാരന്റെ മിന്നും പ്രകടനം ഷരീഫ് കണ്ടിരുന്നില്ല. തിരക്കുകൾ കഴിഞ്ഞാൽ കളികൾ കാണുമെന്നും വിനേഷിൻ്റെ ഒരുപാട് സന്തോഷമുണ്ടെന്നും ഷരീഫ് പറഞ്ഞു.