ചായയ്ക്ക് കടുപ്പം കൂട്ടാന്‍ ചേര്‍ക്കുന്നത് കാന്‍സറിന് വരെ കാരണമാകുന്ന രാസവസ്തുക്കള്‍; സിന്തറ്റിക് കളര്‍ ചേര്‍ത്ത 140 കിലോയോളം ചായപ്പൊടി പിടികൂടി. വ്യാജ തേയില നിര്‍മാണ സംഘത്തിലെ രണ്ടു പേരെ അറസ്റ്റ് ചെയ്തു.

തിരൂർ: ചായപ്പൊടിയിൽ കൃത്രിമനിറം ചേർക്കുന്ന കേന്ദ്രത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. നിറംചേർത്ത 100 കിലോ ചായപ്പൊടി പിടികൂടി. തിരൂർ, താനൂർ മേഖലയിൽ തട്ടുകടകളിൽ ഈയിടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ കൃത്രിമനിറം ചേർത്ത ചായപ്പൊടി കണ്ടെത്തിയിരുന്നു.

ബുധനാഴ്ച വൈലത്തൂരിൽ ബൈക്കിൽ വിൽപ്പനയ്ക്ക് കൊണ്ടുവന്ന 40 കിലോ നിറംചേർത്ത ചായപ്പൊടി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. തുടർന്ന് വെങ്ങോട് ചായപ്പൊടിയിൽ നിറംചേർക്കുന്ന ഗോഡൗൺ കണ്ടെത്തുകയും 100 കിലോ ചായപ്പൊടി പിടികൂടുകയുമായിരുന്നു.

മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സുജിത്ത് പെരേരയുടെ നേതൃത്വത്തിൽ തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, ഭക്ഷ്യ സുരക്ഷാ നോഡൽ ഓഫീസർ അബ്ദുൾറഷീദ്, കോട്ടയ്ക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ യു.എം. ദീപ്തി, മങ്കട ഭക്ഷ്യസുരക്ഷാ ഓഫീസർ എ.പി. അശ്വതി, സീനിയർ ക്ലാർക്ക് പി.എൻ. പ്രവീൺ, ഓഫീസ് അറ്റൻഡന്റ് എസ്. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.ചായപ്പൊടി സാമ്പിളെടുത്ത് കോഴിക്കോട്ടെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *