ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളര്‍ന്ന കഥ

തട്ടിപ്പിന്റെ കോലം കാലത്തിനനുസരിച്ച് മാറുകയാണ്. ഓരോ കാലത്തേയും തട്ടിപ്പ് വിദഗ്ധർ അതത് കാലത്തെ അവസരം മുതലെടുത്തിട്ടുണ്ട്. ഡിജിറ്റൽയുഗത്തിൽ തട്ടിപ്പും ഡിജിറ്റലായെന്നതാണ് സത്യം. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഈയിടെ പുറത്ത് വന്ന ഹൈറിച്ച് തട്ടിപ്പ്. 1,63,000 ആളുകളിൽ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയിൽ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എൻഫോഴ്സസ്മെന്റ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങൾ പുറത്ത് വന്നപ്പോൾ കേരളത്തിൽ നിന്നും പുറത്ത് നിന്നുമായി ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. ഇക്കാര്യം നിയമസഭയിൽ ടി.ജെ.വിനോദ് എംഎൽഎയെ മുഖ്യമന്ത്രി രേഖാമൂലം അറിയിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

ഹൈറിച്ച് എന്താണ് ?

തുണിത്തരങ്ങളും പലചരക്ക് സാധനങ്ങളും വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി കച്ചവടം നടത്തുന്നവരുടെ എണ്ണം ധാരാളമാണ്. അങ്ങനെ തന്നെയായിരുന്നു ഹൈറിച്ചിന്റെയും തുടക്കം. പലചരക്ക് മുതൽ ക്രിപ്റ്റോ കറൻസിവരെ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രമുഖ ഇകോമേഴ്സ് വെബ്സൈറ്റിലേക്ക് മാറുകയായിരുന്നു ഹൈറിച്ച്. തൃശൂരിലെ കണിമംഗലത്തു നിന്ന് പ്രയാണം ആരംഭിക്കുന്ന കെ.ഡി പ്രതാപൻ സ്ഥാപകനായും ഭാര്യ ശ്രീനാ പ്രതാപൻ സഹസ്ഥാപകയും സ്ഥാപിതമായ ഹൈറിച്ച് കമ്പനിയുടെ വളർച്ചയും സ്ഥാപകരുടെ ചർച്ചയും ചാനലുകളും വ്ളോഗർമാരും ജീവിതം വഴിമുട്ടിയ ജനങ്ങൾക്കുള്ള വഴികാട്ടിയായി മോട്ടിവേഷൻ ടിപ്‌സായി നൽകി. ആത്മഹത്യാ മുനമ്പിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ദമ്പതികളുടെ ത്രസിപ്പിക്കുന്ന കഥ കേട്ട് പലർക്കും ഊർജ്ജം ലഭിച്ചിട്ടുണ്ടാകാം… പക്ഷെ, യഥാർഥ കഥ മറ്റൊന്നായിരുന്നു.

800 രൂപയിൽ ബിസിനസ്
തുടങ്ങാമെന്നായിരുന്നു ഹെറിച്ച് വാഗ്ദാനം. പ്രസ്തു‌തുത എണ്ണൂറ് രൂപയ്ക്ക്
ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും.

അവർക്ക് പിന്നീട് രണ്ടുപേരെ ചേർക്കാം.
ചെയിൻ വലുതാകുന്നതിനുസരിച്ച്
കമ്മിഷനും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം
ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് താൻ
മുഖേന അംഗമായ താഴെയുള്ളവർ
ചരക്കുകൾ വാങ്ങുമ്പോൾ
മുകളിലുള്ളയാൾക്ക് കമ്മിഷനും
ലഭിക്കും. ആളുകളെ ആകർഷിക്കാൻ
നിരവധി ഓഫറുകളാണ് കമ്പനി നൽകിയത്. ടൂർ പാക്കേജ്, ബൈക്ക്,
കാർ ഫണ്ട്, വില്ല ഫണ്ട്, റോയൽറ്റി ക്യാഷ്
റിവാർഡ് തുടങ്ങി പല വാഗ്ദാനങ്ങളും
നിയമവിരുദ്ധമായി നൽകി ജനങ്ങളെ
ആകർഷിച്ചു. കഥയറിയാത്ത പലരും
പ്രമോട്ടർമാരായി. ഇന്ത്യയിലാകെ 680
ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും
ഉള്ള കേവലം മൂന്നു വർഷം കൊണ്ട് ഒരു
കമ്പനിക്ക് എത്താൻ കഴിയാവുന്ന
പരമാവധി വളർച്ചയിൽ എത്തി
നിൽക്കുന്ന സമയത്താണ് ആ
വിവരങ്ങളെല്ലാം ഒന്നൊന്നായി
മറനീക്കാൻ തുടങ്ങിയത്.

ഹൈറിച്ച് ജീവിതത്തന്റെ തുടക്കം

ഭർത്താവിന്റെ ധനകാര്യ സ്ഥാപനത്തിലെ
പ്രതിസന്ധിയെ തുടർന്നാണ് കെ.ഡി
പ്രതാപന്റെയും ശ്രീന പ്രതാപന്റെയും
ഹൈറിച്ച് ജീവിതത്തിൻ്റെ തുടക്കം. കടം
കയറി മുടിഞ്ഞ പ്രതാപൻ്റെ ട്രേഡിങ് കമ്പനി പൂട്ടുന്നു. വേറെയും പാർട്ട്ണർമാർ
ഉണ്ടായിരുന്നു. ഒന്നരക്കോടി
രൂപയിലധികം കടക്കാരനായി കെ.ഡി
പ്രതാപൻ ജീവിതം പ്രതിസന്ധിയിലായി നിന്നു. അപ്പോൾ ഭാര്യ ശ്രീന ഒരു
ആർകിടെക്ടായി സ്വകാര്യ സ്ഥാപനത്തിൽ
ജോലി ചെയ്യുകയായിരുന്നു. കടക്കാർ
ദിനേനെ വീട്ടിൽ വന്ന് പ്രശ്‌നം ഉണ്ടാക്കാൻ
തുടങ്ങി. ഒരു ഇന്റർവ്യൂവിൽ
വിശദീകരിക്കുന്നത് ഇങ്ങനെയാണ്: പണം
നൽകാനുള്ള ഒരാൾ വീട്ടിൽ വന്നു പ്രശ്നം
ഉണ്ടാക്കി. നൽകാൻ പണം ഒന്നും കൈയിൽ ഉണ്ടായിരുന്നില്ല. എന്നാൽ
തന്റെ കഴുത്തിലെ മൂന്നരപ്പവന്റെ
താലിമാലയിലായിരുന്നു അയാളുടെ കണ്ണ്.

താലിമാല ആവശ്യപ്പെട്ടപ്പോൾ ശ്രീനക്ക്
ഊരിക്കൊടുക്കുകയല്ലാതെ
നിർവാഹമില്ലായിരുന്നു. അതിൽ ഉള്ള
താലി മാത്രം ശ്രീന അയാളോട് തിരികെ
നൽകാൻ ആവശ്യപ്പെട്ടു. അരപ്പവൻ
പോവില്ലേ. എന്ന് പറഞ്ഞ് അയാൾ അത് നൽകാതെ പോയി…. ഇത് ശ്രീനയെ വല്ലാതെ വേദനിപ്പിച്ചു. ആത്മഹത്യക്ക് തന്നെ തീരുമാനിച്ചു. അച്ഛന്റെ കണ്ണിൽ പെട്ടതിനാൽ രക്ഷിച്ചു.

തുടർന്നങ്ങോട്ട് അച്ചന്റെ മേൽനോട്ടത്തിൽ വീടുകൾ നിർമിച്ച് ഒന്നരക്കോടിയുടെ കടം വീട്ടാനുള്ള പ്രയത്നമായിരുന്നു. തൃശൂരിലെ കണിമംഗലത്ത് 2016ൽ 150 സ്ക്വയർഫീറ്റിൽ തുടങ്ങിയ ഹെറിച്ച് പിന്നീട് വളരുകയായിരുന്നു. 1.50 കോടി ഉപഭോക്താക്കളുള്ള ഹൈറിച്ച് ഗ്രൂപ്പിന്റെ സിഇഒ. ആയി ശ്രീന വളരുന്നതിൽ എത്തി ആ വളർച്ച.

പാവങ്ങളുടെ ഹൈറിച്ച്

ശ്രീന മാധ്യമങ്ങളുടെ ചാകരയായി മാറുകയായിരുന്നു ചാരിറ്റിക്കു വേണ്ടി ലാഭത്തിന്റെ നേർപകുതി മാറ്റിവയ്ക്കുന്ന, അനവധിയാളുകൾക്ക് ചികിത്സാ സഹായം, വൃക്കരോഗികൾക്ക് ഡയാലിസിസ്, പാർപ്പിടമില്ലാത്തവർക്ക് വീട്, പാവപ്പെട്ട പെൺകുട്ടികളെ വിവാഹം ചെയ്തയക്കാനുള്ള സഹായം, ഭിന്നശേഷിക്കാർക്കും വിധവകൾക്കും ഒട്ടനവധി സഹായം… ഒടുവിൽ
ജീവകാരുണ്യപ്രവർത്തനങ്ങൾക്കുളള അംഗീകാരമായി മദർതെരേസ പുരസ്ക‌ാരം… ശ്രേഷ്‌ഠവനിതാ പുരസ്കാരം, യംഗസ്റ്റ് ബിസിനസ് വുമൺ ഒഫ് ഇന്ത്യയുടെ ഇൻഡോ അറബ് ബിസിനസ് എക്‌സലൻസ് അവാർഡ്, 2020ലെ മിസിസ് കേരള… എല്ലാം നേടി റിച്ച് ആയി വിലസുകയായിരുന്നു.

*പുറത്ത് വരുന്നത് വൻ തട്ടിപ്പുകൾ*

1,63,000 ആളുകളിൽ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എൻഫോഴ്സ്‌മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയിൽ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എൻഫോഴ്സസ്മെന്റ്റ് പറഞ്ഞിരുന്നു.

എന്നാൽ കൂടുതൽ അന്വേഷണങ്ങൾ പുറത്ത് വന്നപ്പോൾ കേരളത്തിന് പുറത്ത് നിന്നും ഹൈറിച്ച് കമ്പനി 3,141 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചെന്നാണ് സർക്കാർ വ്യക്തമാക്കിയത്. നേരത്തെ 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജി.എസ്.ടി വിഭാഗം അറസ്റ്റ്
ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിൽ ഇറങ്ങി. ഈ സമയത്താണ് കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നത്, ജി എസ് ടി ക്രമക്കേട് മാത്രമായിരുന്നു എന്നാണ് പ്രതാപനും ശ്രീനയും വാദിച്ചത്. അതിനിടെ കൂടുതൽ അന്വേഷണങ്ങൾ നടന്നപ്പോളാണ് ക്രിപ്റ്റോകറൻസി തട്ടിപ്പ് അടക്കം പുറത്ത് വന്നത്. കമ്പനി എം.ഡി കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും സ്വകാര്യ വാലറ്റുകളിലേക്ക് പണം മാറ്റി നിക്ഷേപിച്ചതിന്റെ രേഖകളും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും വിവിധ ഘട്ടങ്ങളിലായി ഇഡി നടത്തിയ റെയ്‌ഡിൽ ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ബന്ധപ്പെട്ട നിർണായക തെളിവുകളും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.

എച്ച്. ആ.ർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും ഇ.ഡി പുറത്തിറക്കിയ കണക്കുകൾ പറയുന്നു. എന്നാൽ ഇങ്ങനെ ഒരു കോയിൻ വഴി ഒരു എക്സ്ചേഞ്ചിലും ഇതുവരെ ഇടപാടുകൾ ഒന്നും നടന്നിട്ടില്ല. എച്ച്.ആർ കോയിൻ വഴി സമീപകാലത്ത് നടന്ന ഏറ്റവും വലിയകള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും ഇ.ഡി വിശദീകരിക്കുന്നു. കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്ത് വരും. കെ.ഡി. പ്രതാപന്റെയും ഭാര്യ ശ്രീന പ്രതാപന്റെയും കൂട്ടാളികൾ ആരാണ് ? വഞ്ചിക്കപ്പെട്ടവർക്ക് നഷ്‌ടമായത് യഥാർത്ഥത്തിൽ എത്ര കോടികൾ ? ഇനിയും കോടികൾ വർധിക്കുമോ ? ക്രിപ്റ്റോ കറൻസിയുടെ പേരിൽ പരസ്യമായി ഇടപാട് നടന്നിട്ടും നിരീക്ഷിക്കാൻ എൻഫോഴ്സ്മെന്റ് എന്ത്കൊണ്ട് വൈകി ? ആരോക്കെയാണ് കെ.ഡി. പ്രതാപനെയും ഭാര്യ ശ്രീന പ്രതാപനെയും രക്ഷിക്കാൻ ശ്രമിക്കുന്നത് ? കാത്തിരുന്ന് കാണാം; കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിന്റെ നേർചിത്രങ്ങൾ..

കൊണ്ടേട്ടി, മുതൽ ഇങ്ങ് പാണ്ടിമുറ്റത്തും വെള്ളിയാം പുറത്തു മടക്കം എത്ര എത്ര പേർ മലപ്പുറം ജില്ലയിൽ ഇതിലകപ്പെട്ടിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *