വാഷിങ്ടണ്‍: കോപ്പ അമേരിക്ക കലാശപ്പോരിന് യോഗ്യത നേടി കൊളംബിയ. ഇന്ന് രാവിലെ നടന്ന രണ്ടാം സെമി ഫൈനലില്‍ യുറഗ്വായ്‌ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചാണ് കൊളംബിയ കലാശക്കളിക്ക് യോഗ്യത നേടിയത്. 39ാം മിനിറ്റില്‍ ജെഫേഴ്‌സണ്‍ ലേമയുടെ ഗോളിാൂടെയാണ് കൊളംബിയയുടെ വിജയം. തിങ്കളാഴ്ച പുലര്‍ച്ചെ നടക്കുന്ന ഫൈനലില്‍ അര്‍ജന്റീനയാണ് കൊളംബിയയുടെ എതിരാളി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സൂപ്പര്‍ താരം ജെയിംസ് റോഡ്രിഗസ് ആണ് വിജയഗോളിന് വഴിയൊരുക്കിയത്. കൊളംബിയക്ക് അനുകൂലമായി ലഭിച്ച കോര്‍ണര്‍, റോഡ്രിഗസ് പെനാല്‍റ്റി ബോക്‌സിലേക്ക് കൈമാറുകയും ഉയര്‍ന്നു ചാടി മികച്ച ഹെഡറിലൂടെ ലേമ അത് ഗോളാക്കി മാറ്റുകയുമായിരുന്നു. മിന്നും ഫോം തുടരുന്ന റോഡ്രിഗസിന്റെ ടൂര്‍ണമെന്റിലെ ആറാമത്തെ അസിസ്റ്റാണിത്. ഇതോടെ ഒരു കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കുന്ന താരമെന്ന റെക്കോഡ് റോഡ്രിഗസിന് സ്വന്തമായി. 2021 കോപ്പ ജേതാക്കളായ അര്‍ജന്റൈന്‍ താരം ലയണല്‍ മെസ്സിയുടെ പേരില്‍ നിലനിന്ന അഞ്ച് അസിസ്റ്റുകളുടെ റെക്കോഡാണ് റോഡ്രിഗസ് മറികടന്നത്.
ആദ്യ പകുതിയുടെ അധിക മിനിറ്റില്‍ ഡാനിയല്‍ മുനോസിന് രണ്ടാം മഞ്ഞക്കാര്‍ഡ് കിട്ടി പുറത്തായി. ഇതോടെ കൊളംബിയ പത്തുപേരായി ചുരുങ്ങി. യുറഗ്വായ് താരം ഉഗാര്‍ട്ടയുടെ നെഞ്ചില്‍ കൈമുട്ട് കൊണ്ട് ഇടിച്ചതിനാണ് റഫറി ശിക്ഷ വിധിച്ചത്. 31ാം മിനിറ്റില്‍ അറോജോയെ ഫൗള്‍ ടാക്കിള്‍ ചെയ്തതിനാണ് ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടിയത്. മത്സരഫലം കൊളംബിയക്ക് അനുകൂലമായി ആറ് മിനിറ്റിനകമാണ് റെഡ് കാര്‍ഡ് ലഭിച്ചത്.
നേരത്തെ ആദ്യ സെമിയില്‍ കാനഡയെ തോല്‍പ്പിച്ച് അര്‍ജന്റീന ഫൈനലില്‍ പ്രവേശിച്ചിരുന്നു.