മമ്പുറം:ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീർത്താടന കേന്ദ്രമായ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഖ സി.) തങ്ങളവർകളുടെ 186 ാം ആണ്ട്
നേർച്ചക്ക് നാളെ സമാപനം
വർഷങ്ങളായി ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂനിവേഴ്സിറ്റി ക്യാമ്പസിൽ വെച്ച് ടൺ കണക്കിന് നെയ്ച്ചോർ പാചകം ചെയ്ത് പാക്ക് ചെയ്ത് മഖാം പരിസരത്ത് വെച്ച് ഭക്തജനങ്ങൾക്ക് വിതരണം ചെയ്യുകയാണ് പതിവ്. ഇതിനായി പ്രതേകം വളണ്ടിയർമാരുടെയും ദാറുൽ ഹുദാ വിദ്യാർഥികളുടെയും നിസ്വാർഥമായ സേവനം ലഭിക്കാറുണ്ട്. അന്നേ ദിവസം പാസില്ലാത്ത വാഹനങ്ങൾക്ക് മഖാം പരിസരത്തേക്ക് പ്രവേശനം ലഭിക്കാറില്ല. ഭക്ഷണ വിതരണത്തിന് എല്ലാ വിധ ഒരുക്കങ്ങളും സജീകരിച്ചിട്ടുണ്ട്. നാടിൻ്റെ നാനാഭാഗത്ത് നിന്ന് നേർച്ചക്കായി ഒഴുകി എത്തുന്ന ലക്ഷങ്ങളെ നിയന്ത്രിക്കാനും അവർക്ക്
അന്നദാനം നടത്താനും ദാറുൽ ഹുദാ മാനേജ്മെൻ്റും ജിഫ്രി കുടുംബവും വളണ്ടിയർമാരും പോലീസ് ഡിപ്പാർട്ട്മെൻ്റും ഒരുങ്ങി കഴിഞ്ഞെന്നാണ് അറിയാൻ കഴിഞ്ഞത്
റിപ്പോർട്ട്:- മുഹമ്മദ് കുഞ്ഞി
ചേറ്റിപ്പുറം









