സംസ്ഥാനത്ത് കനത്തമഴയില്‍ വ്യാപക നാശനഷ്ടം. കൊല്ലം – ഡിണ്ടിഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം കൂറ്റന്‍ തണല്‍മരം റോഡിലേക്കു മറിഞ്ഞുവീണ് വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നുവീണു. മാനന്തവാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി.
വരും മണിക്കൂറുകളില്‍ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ കാറ്റിനു കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെ വേഗമുണ്ടാകും. മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പോപ്പുലർ ന്യൂസ്
കൊല്ലം – ഡിണ്ടിഗല്‍ ദേശീയപാത 183ല്‍ കോട്ടയം കഞ്ഞിക്കുഴി ജംഗ്ഷന് സമീപം ഭവന നിര്‍മാണ ബോര്‍ഡ് ഓഫിസിനു സമീപത്തെ മരമാണു രാത്രി ഏഴരയോടെ മറിഞ്ഞു വീണത്. റോഡില്‍ വാഹനത്തിരക്ക് കുറഞ്ഞതിനാലും പ്രദേശത്ത് ആളില്ലാത്തതിനാലും അപകടം ഒഴിവായി. മരത്തിനു താഴെയാണ് ഓട്ടോ സ്റ്റാന്‍ഡ്. എന്നാല്‍ രാത്രി ആയതിനാല്‍ ഇവിടെ ഓട്ടോറിക്ഷകള്‍ ഉണ്ടായിരുന്നില്ല. രണ്ടര മണിക്കൂറിലേറെയായി റോഡില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പോസ്റ്റുകള്‍ ഒടിഞ്ഞു വീണതിനാല്‍ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലായി. അഗ്‌നിരക്ഷാസേന മരം വെട്ടി മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. പൊലീസും സ്ഥലത്തെത്തി.
കോഴിക്കോട് ജില്ലയില്‍ മാവൂര്‍, നാദാപുരം, കുറ്റ്യാടി തുടങ്ങിയ മലയോര മേഖലകളിലെല്ലാം കനത്ത മഴയാണ്. നാദാപുരം ഇയ്യങ്കോട് വെളിയാറ വിമലയുടെ ഓടുമേഞ്ഞ ഇരുനില വീട് തകര്‍ന്നു. മകന്റെ വീട്ടിലേക്ക് വിമല താമസം മാറിയിരുന്നതിനാല്‍ ആളപായം ഉണ്ടായില്ല. കുറ്റിക്കാട്ടൂര്‍ ആനക്കുഴിക്കരയില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. മാവൂരില്‍ തെങ്ങിലക്കടവിലും കണ്ണിപറമ്ബിലും കിണര്‍ ഇടിഞ്ഞുതാഴ്ന്നു.
മാനന്തവാടിയില്‍ കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് റോഡില്‍നിന്ന് തെന്നിമാറി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. കാറ്റോ മിന്നലോ ഇല്ലാതെ ശക്തമായ മഴയാണു പെയ്യുന്നത്. താഴ്ന്ന ചില പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.