വിദ്യാഭ്യാസ വാർത്തകൾ 

 

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സ്കോൾ കേരള പ്ലസ് വൺ പ്രവേശനം പുനരാരംഭിച്ചു

 

താൽക്കാലികമായി നിർത്തി വച്ചിരുന്ന സ്കോൾ – കേരള മുഖേനയുള്ള ഹയർ സെക്കണ്ടറി 2024 – 25 ബാച്ചിലേക്ക് ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷ്യൽ കാറ്റഗറി (പാർട്ട് III) വിഭാഗങ്ങളിലേക്കുള്ള ഒന്നാം വർഷ പ്രവേശനം പുനരാരംഭിച്ചു. പിഴ കൂടാതെ ജൂലൈ 31 വരെയും, 60 രൂപ പിഴയോടെ ആഗസ്റ്റ് 16 വരെയും ഫീസടച്ച് www.scolekerala.org വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫീസ് വിവരങ്ങളും, രജിസ്ട്രേഷനുള്ള മാർഗനിർദ്ദേശങ്ങളും പ്രോസ്പെക്ടസും സ്കോൾ കേരളയുടെ വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കി രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ അതത് ജില്ലാകേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ് / രജിസ്റ്റേർഡ് തപാൽ മാർഗമോ അയച്ചു കൊടുക്കണം. ജില്ലാകേന്ദ്രങ്ങളുടെ മേൽവിലാസം സ്കോൾ – കേരള വെബ്സൈറ്റിലുണ്ട്. സംസ്ഥാന ഓഫീസിൽ അപേക്ഷകൾ സ്വീകരിക്കില്ല. അന്വേഷണങ്ങൾക്ക് : 0471-2342950, 2342271, 2342369.

 

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ): ഓപ്ഷൻ സമർപ്പണം

 

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഉള്ള സമയ പരിധി ജൂലൈ 16 വൈകിട്ട് 3 വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 16 ന് വൈകുന്നേരം 6 മണിക്ക് പ്രസിദ്ധീകരിക്കും. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനുള്ള സമയം 17 ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364

 

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി

 

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള പാർട്ട് ടൈം കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി പ്രീ പ്രസ്സ് ഓപ്പറേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോമും വിശദവിവരങ്ങൾ അടങ്ങിയ പ്രോസ്പെക്ടസും www.sitttrkerala.ac.in, www.polyadmission.org എന്നിവയിൽ ലഭിക്കും. പട്ടികജാതി / പട്ടികവർഗ വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും ഗവ. പ്രസ്സിലെ ജീവനക്കാർക്കും സംവരണം ഉണ്ടായിരിക്കും. പൂരിപ്പിച്ച അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 25 രൂപ അപേക്ഷ ഫീസ് സഹിതം ജൂലൈ 24 ന് വൈകിട്ട് 4 നകം സെൻട്രൽ പോളിടെക്നിക് കോളേജ് ഓഫീസിൽ ലഭിക്കണം.

 

വെരിഫിക്കേഷൻ തീയതി നീട്ടി

 

സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലെ അഡ്മിഷൻ നടപടികളുടെ ഭാഗമായി അപേക്ഷാ ഫീസ് ഒടുക്കാത്തതോ അപേക്ഷകളുടെ വെരിഫിക്കേഷൻ പൂർത്തിയാക്കാത്തതോ ആയ അപേക്ഷകർക്ക് അപേക്ഷാ ഫീസ് അടക്കാനും വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിനും ജൂലൈ 18 വരെ സമയം അനുവദിച്ചു.

 

ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ്

 

സ്‌കോൾ കേരള- നടത്തുന്ന ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിങ് കെയർ കോഴ്സ് (ഡി.ഡി.എൻ.സി)ഒന്നാം ബാച്ച് പൊതു പരീക്ഷ ആഗസ്റ്റ് 18-ന് ആരംഭിക്കും. തിയറി പരീക്ഷ ആഗസ്റ്റ് 18, 24 തീയതികളിലും പ്രായോഗിക പരീക്ഷ 18 (ഉച്ചക്ക് ശേഷം), 25 തീയതികളിലും പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

 

പരീക്ഷാ ഫീസ് പിഴ കൂടാതെ ജൂലൈ 17 മുതൽ 27 വരെയും 100 രൂപ പിഴയോടെ ജൂലൈ 28 മുതൽ ആഗസ്റ്റ് 2 വരെയും www.scolekerala.org യിൽ ഓൺലൈനായോ വെബ്‌സൈറ്റിൽ നിന്നും ജനറേറ്റ് ചെയ്‌തെടുക്കുന്ന പ്രത്യേക ചലാനിൽ കേരളത്തിലെ ഏതെങ്കിലും പോസ്റ്റ്ഓഫീസ് മുഖേനയോ അടയ്ക്കാം. പരീക്ഷ ഫീസ് 900 രൂപ. വിശദവിവരങ്ങൾ സ്‌കോൾ കേരള വെബ്‌സൈറ്റിലെ വിജ്ഞാപനത്തിൽ ലഭിക്കും. ഫോൺ : 0471-2342950, 2342271, 2342369.

 

പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ

 

2024-25 അധ്യയന വർഷത്തിലെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / ഐഎച്ച്ആർഡി / കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19 മുതൽ 20 വരെ അതാതു സ്ഥാപനങ്ങളിൽ നടത്തും. അപേക്ഷകർ www.polyadmission.org/let ൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പ്രതിപാദിച്ചിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകണം. സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ഏത് സ്ഥാപനത്തിലേയും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകാം. നിലവിൽ ഇതു വരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായോ അപേക്ഷ സമർപ്പിക്കാം. നിലവിൽ ലഭ്യമായ ഒഴിവുകൾ www.polyadmission.org/let ലെ വേക്കൻസി പൊസിഷൻ എന്ന ലിങ്ക് വഴി മനസ്സിലാക്കാം. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകണം.

 

ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ): ഓപ്ഷൻ സമർപ്പണം

 

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന് ഓപ്ഷൻ സമർപ്പിക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും ഉള്ള സമയ പരിധി ജൂലൈ 16 വൈകിട്ട് 3 വരെ നീട്ടി. ട്രയൽ അലോട്ട്മെന്റ് 16 ന് വൈകുന്നേരം 6 മണിക്ക് പ്രസിദ്ധീകരിക്കും. ഓപ്ഷൻ പുനഃക്രമീകരിക്കുന്നതിനുള്ള സമയം 17 ന് വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *