തിരൂരങ്ങാടി: വടക്കേ മമ്പുറത്ത് സ്വന്തം പിതാവും കാമുകിയും ചേർന്ന് ഒരു വയസ്സുള്ള കുട്ടിയെ കടത്തിക്കൊണ്ട് പോയിട്ട് മൂന്നാഴ്ചയിലേറെയായിട്ടും കേസന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.മലപ്പുറം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടിയും പിതാവും പിതാവിൻ്റെ പശ്ചിമ ബംഗാൾ സ്വദേശിനിയായ കാമുകിയുമൊത്ത് പശ്ചിമ ബംഗാളിലും ചെന്നൈയിലുമൊക്കെയുണ്ടെന്നുള്ള വിവരത്തെത്തുടർന്ന് പോലീസ് ഇവിടങ്ങളിലൊക്കെ പോയി അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടാതെ തിരിച്ചുവന്ന് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. മണക്കടവത്ത് സൽമയുടെ മകളെയാണ് ഭർത്താവ് മുഹമ്മദ് സഫീർ തട്ടിക്കൊണ്ട് പോയത്. ഒരാഴ്ചയിലേറെ പോലീസ് പശ്ചിമ ബംഗാളിലും ചെന്നൈയിലുമൊക്കെ പോയി അന്വേഷിച്ചിരുന്നു. വിഷയത്തിൽ പോലീസ് ശ്രമം തുടരുന്നുണ്ട് എന്ന് പറയുന്നതല്ലാതെ 22 ദിവസം കഴിഞ്ഞിട്ടും വ്യക്തമായ ഒരു മറുപടിയും തരാത്തത് ഏറെ പ്രതിഷേധാർഹമാണ്. ഇത് സംബന്ധിച്ച് എൻ എഫ് പി ആർ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും മുൻപ് പരാതി കൊടുത്തിരുന്നു. കുട്ടിയുടെ മാതാവിൻ്റെ പരാതിയിൽ പോലീസ് മേൻ മിസ്സിംഗിന് കേസെടുക്കുകയും ചെയ്തിരുന്നു പോലീസ് നിസ്സംഗത വെടിഞ്ഞ് അന്വേഷണം ഊർജ്ജിതമാക്കണമെന്നും എൻഎഫ് പി ആർ സർക്കാരിനോട് ആവശ്യപ്പെട്ടു സംസ്ഥാന വൈസ് പ്രസിഡൻ്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് എ.പി.അബ്ദുൾ സമദ്, ജന.സെക്രട്ടറി റഷീദ് തലക്കടത്തൂർ ,തിരൂരങ്ങാടി താലൂക്ക് പ്രസിഡൻ്റ് അബ്ദുറഹീം പൂക്കത്ത്, എം.സി.അറഫാത്ത് പാറപ്പുറം ,ഗഫൂർ താനൂർ, മുസ്തഫ ഹാജി പുത്തൻതെരു, ജ മജീദ് മൊല്ലഞ്ചേരി, ബിന്ദു തിരിച്ചിലങ്ങാടി, സുലൈഖ പരപ്പനങ്ങാടി എ പി അബൂബക്കർ വേങ്ങര സംസാരിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here