മലപ്പുറം : സി എച്ച് സെന്ററിന് ഭൂമി നൽകിയ സൈനബ ഹജ്ജുമ്മ നിര്യാതയായി.
മരിക്കുന്നതിന് മുമ്പ് പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത് കാണണമെന്ന ഉദ്ദേശത്തോടെ, മലപ്പുറം കിഴക്കേതലയിൽ പൊന്നും വിലയുള്ള ഒരു ഏക്കർ മുപ്പത് സെന്റ് ഭൂമി സൗജന്യമായി സി എച്ച് സെന്ററിന് വിട്ട് നൽകിയ സൈനബ ഹജ്ജുമ്മ ഇനി ഓർമ്മകളിൽ മാത്രം ….!
01/01/2024 ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തതോടെ സൈന താത്തയുടെ ആഗ്രഹം പൂവണിഞ്ഞു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ ആത്യാധുനിക സൗകര്യത്തോടെയുള്ള ഡയാലിസിസ് സെന്ററാണ് അന്ന് നാടിനായി സമർപ്പിച്ചത്. സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളായ നിരവധി ആളുകളും കൂട്ടായ്‌മകളും നൽകിയ പിന്തുണയിൽ ഉയർന്ന് വന്ന ഈ കാരുണ്യ കേന്ദ്രം, നിർദ്ധനരും നിരാലംബരുമായ നൂറ് കണക്കിന് ആളുകളുടെ അത്താണിയായി മാറിയിരിക്കുകയാണിന്ന്.