കൊണ്ടോട്ടി : കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ പരിസരത്തെ വീടിന്റെ മേൽക്കൂരയിൽനിന്ന് നൂറിലധികം ഓടുകൾ പാറി പോയി ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം റൺവേയുടെ കിഴക്കുവശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ കരിപ്പൂരിനടുത്ത് ഇനീർക്കര മേലേപ്പറമ്പിൽ മഞ്ഞപുലത്ത് പരേതനായ മൊയിതിൻ്റെ വീട്ടിലാണ് സംഭവം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓ ടുകൾ പൊട്ടിവീണ് ചിതറിക്കിട്ട ക്കുകയാണ്. സംഭവസമയത്ത് വിട്ടിലുണ്ടായിരുന്ന മൊയ്തിന്റെ മകൾ ജുവൈരിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. ജുവൈരിയയുടെ സഹോദരൻ യൂസുഫ്, ഭാര്യ നാജിയയോടും അഞ്ച് വയസ്സുകാരനായ മകൻ ത്വാഹയോടുമൊപ്പം മാതാവ് ആമിനയെ ചികിത്സക്ക് വേണ്ടിപുറത്ത് കൊണ്ടുപോയതായിരുന്നു പതിവില്ലാത്തവിധം വിമാന ത്തിൻ്റെ ശബ്ദം കേട്ടുവെന്നും ശക്തമായ കാറ്റിൽ ഓടുകൾ പാറിപ്പോകുകയായിരുന്നുവെന്നും ജൂവൈരിയ പറഞ്ഞു. വീട് താമസയോഗ്യമല്ലാതായിരിക്കുകയാണ്.