റിയാദ്: സൗദി അറേബ്യയിലെ തനിമ കലാസാംസ്കാരിക വേദി മുൻ പ്രസിഡണ്ടും മീഡിയവൺ, ഗൾഫ് മാധ്യമം റിയാദ് ലേഖകനുമായിരുന്ന മലപ്പുറം മേൽമുറി ആലത്തൂർ പടി സ്വദേശി അസ്ഹർ പുള്ളിയിലിൻെറ ഭാര്യ ഒതുക്കങ്ങൽ സ്വദേശിനി സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽ മരണപ്പെട്ടു. ദീർഘകാലം ഭർത്താവിനോടൊപ്പം റിയാദിൽ കഴിഞ്ഞ സാബിറ പ്രവാസം അവസാനിപ്പിച്ച് മടങ്ങിയശേഷം സൗദിയിലുള്ള മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയതായിരുന്നു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
രണ്ടാഴ്ച മുമ്പ് റിയാദിലുള്ള മകളുടെ അടുത്തെത്തി നാല് ദിവസത്തിന് ശേഷം പക്ഷാഘാത ബാധിതയായി റിയാദ് കെയർ ആശുപത്രിയിൽ വെൻറിലേറ്ററിൽ കഴിയുകയായിരുന്നു. വ്യാഴാഴ്ച രാത്രി 10:30നാണ് അന്ത്യം സംഭവിച്ചത്. അസുഖ വിവരമറിഞ്ഞ് അന്ന് തന്നെ നാട്ടിൽനിന്ന് അസ്ഹർ പുള്ളിയിൽ റിയാദിലെത്തിയിരുന്നു. റിയാദ് കെയർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകും.
ജനാസ നാളെ (29.07.2024 തിങ്കൾ) പുലർച്ചെ കരിപ്പൂർ വഴി നാട്ടിൽ എത്തുന്നതായിരിക്കും. രാവിലെ 9:00 മണിക്ക് ആലത്തൂർപടി ജുമാ മസ്ജിദിൽ മയ്യിത്ത് നിസ്ക്കാരം നടക്കുന്നതുമായിരിക്കും.
മക്കൾ: ശാദിയ ഫിർദൗസ (അൽവുറൂദ് സ്കൂൾ ജിദ്ദ), ശമീമ ഫിർദൗസ (സാലിനി സൗദി അറേബ്യ, റിയാദ്), മരുമക്കൾ: ഇ.വി. അനീസ് (അൽവുറൂദ് സ്കൂൾ ജിദ്ദ), അസ്ഹർ അഷ്റഫ് (സ്പെഷ്യലൈസ്ഡ് കൺസ്ട്രക്ഷൻ കമ്പനി, റിയാദ്). പിതാവ്: എറമു കുരുണിയൻ, മാതാവ്: ഫാത്തിമ കൂരിമണ്ണിൽ. സഹോദരങ്ങൾ: മായിൻ, കുഞ്ഞാലൻകുട്ടി, ആമിന, മറിയുമ്മ, റുഖിയ, ജൽസത്ത്, സാഹിദ.