മേപ്പാടി : മേപ്പാടി ചൂരൽമല മുണ്ടക്കൈ ഭാഗത്തെ ഉരുൾപൊട്ടലിൽ രണ്ടു മരണം സ്ഥിരീകരിച്ചു. ചൂരൽമല സ്കൂളിന് സമീപത്ത് നിന്ന് ഒരു പുരുഷൻ്റെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും ഇതുവരെ 21 പേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.









