വയനാട് ജില്ലയിലെ ദുരന്തബാധിതര്‍ക്ക് സഹായമൊന്നും ആവശ്യമില്ലെന്ന ശബ്ദ സന്ദേശം വാട്‌സാപ്പില്‍ പ്രചരിക്കുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് എന്ന അടിക്കുറിപ്പോട് കൂടിയാണ് സന്ദേശം.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആരും ഇങ്ങോട്ട് വരേണ്ടെന്നും ഇവിടെ ഒരു സാധന സാമഗ്രികളും ആവശ്യമില്ലെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു.
”കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷണവും വസ്ത്രങ്ങളുമായി പലരും വന്നു കൊണ്ടിരിക്കുന്നുണ്ടെന്നും അതു കൊടുക്കാന്‍ മാത്രം ഇവിടെ ആളുകള്‍ അവശേഷിക്കുന്നില്ല. ഇവിടെ ഭക്ഷണമോ വസ്ത്രമോ ആവശ്യമില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ഇവിടെയുള്ള മുഴുവന്‍ ക്യാമ്പുകളിലും ആവശ്യത്തിന് ഭക്ഷണം പല സംഘടനകളും വ്യാപാരികളും സര്‍ക്കാരും കൊടുക്കുന്നുണ്ട്. നമുക്ക് വേണ്ടത് വലിയൊരു പുനരധിവാസ പാക്കേജാണ്”- എന്നിങ്ങനെയാണ് ശബ്ദ സന്ദേശത്തിലുള്ളത്.
എന്നാല്‍, ഈ സന്ദേശത്തിന്റെ അവസാനം പറയുന്ന പേര് മാത്യു മത്തായി എന്നാണ്. മാത്യു മത്തായി എന്നയാള്‍ എകെജിഎസ്എംഎ(ആള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍) വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആണ്. അദ്ദേഹം സംഘടനാ പ്രവര്‍ത്തകര്‍ക്ക് അയച്ച സന്ദേശം തെറ്റിദ്ധരിച്ചോ മനപൂര്‍വ്വമോ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേത് എന്ന പേരില്‍ പ്രചരിപ്പിക്കുകയായിരുന്നു.
അതേസമയം, ചൂരല്‍ മല ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതല്ലെന്ന് വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശംശാദ് മരക്കാര്‍ ഫേ്‌സ്ബുക്കില്‍ അറിയിച്ചു.