വയനാട്ടിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്ക് സൗജന്യ ഡേറ്റ: പരിധിയില്ലാതെ കോൾ; സേവനമൊരുക്കി ബിഎസ്എൻഎൽ.

വയനാട് : ജില്ലയിലും നിലമ്പൂർ താലൂക്കിലും 3 ദിവസത്തേക്കു പരിധിയില്ലാതെ കോളും ഡേറ്റയും സൗജന്യമായി നൽകി ബിഎസ്എൻഎൽ. ഇതിനൊപ്പം 100 എസ്എംഎസും പ്രതിദിനം സൗജന്യമായിരിക്കും. വയനാട് രക്ഷാദൗത്യത്തിനു പിന്തുണനൽകുന്നതിനാണു ഈ തീരുമാനമെന്നു ബിഎസ്എൻഎൽ അധികൃതർ അറിയിച്ചു. ചൂരൽമല, മുണ്ടക്കൈ ഗ്രാമങ്ങളിൽ സൗജന്യ കണക്ഷനും ബിഎസ്എൻഎൽ നൽകുന്നുണ്ട്. ചൂരൽമലയിലെ ഏക മൊബൈൽ ടവർ ബിഎസ്എൻഎല്ലിന്റേതാണ്. പോപ്പുലർ ന്യൂസ്

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

തടസ്സമില്ലാതെ സേവനം നൽകുന്നതിനൊപ്പം ചൂരൽമല, മേപ്പാടി മൊബൈൽ ടവറുകൾ 4ജിയിലേക്ക് മാറ്റിയിട്ടുമുണ്ട്. സാധാരണ 4ജി സ്പെക്ട്രത്തിനൊപ്പം 700 മെഗാഹെർട്സ് ഫ്രീക്വൻസിയും ഇവിടെ ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി. ആരോഗ്യ വകുപ്പിന് പ്രത്യേക ടോൾ ഫ്രീ നമ്പറും ജില്ലാ ആസ്ഥാനത്തേക്ക് അതിവേഗ ഇന്റർനെറ്റ് കണക്‌ഷനുകളും മൊബൈൽ സേവനവും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ കോഓർഡിനേറ്റർമാർക്കായി അതിവേഗ ഇന്റർനെറ്റും ലഭ്യമാക്കിയതായി അധികൃതർ പറഞ്ഞു.

വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ കേരളത്തിലെ 52 റീട്ടെയില്‍ സ്റ്റോറുകളില്‍ കളക്ഷന്‍ സെന്ററുകളും ആരംഭിച്ചിട്ടുണ്ട്.

ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *