മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുവ സംരഭകൻ 10 ലക്ഷം നൽകി

മലപ്പുറം:വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പുന്നതിനായി കൊണ്ടോട്ടിയിലെ കെ.എന്‍.പി എക്‌സ്‌പോര്‍ട്ട്‌സ് ആന്റ് ഇംപോര്‍ട്ട്‌സ് ചെയര്‍മാനും യുവ വ്യവസായ സംരംഭകനുമായ സുഫിയാന്‍ കാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന നല്‍കി. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന് നേരിട്ട് ചെക്ക് കൈമാറുകയായിരുന്നു. ജില്ലയിലെ വിരമിച്ച അധ്യാപകരുടെ കൂട്ടായ്മയായ ഷെല്‍ട്ടര്‍ ചാരിറ്റ ബിള്‍ സൊസൈറ്റി വ്യാഴാഴ്ച 5 ലക്ഷത്തിന്റെ ചെക്ക് ജില്ലാ കളക്ടര്‍ക്ക് കൈമാറി.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *