സംസ്ഥാനത്ത് ഐ.പി.എസ് തലപ്പത്ത് മാറ്റം ; യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ.

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.പി.എസ്. തലപ്പത്ത് മാറ്റം. യോഗേഷ് ഗുപ്തയ്ക്ക് വിജിലൻസ് ഡയറക്ടറായി നിയമനം. ടികെ വിനോദ് കുമാർ സ്വയം വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. സിഎച്ച് നാഗരാജു ക്രൈം ബ്രാഞ്ച് ഐജിയായി ചുമതലയേൽക്കും. ഐ.ജി .ഹർഷിത അത്തല്ലൂരി ബെവ്‌കോ എം.ഡി യാവും.

അജീത ബീഗം തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി.യാകും. ഡി.ഐ.ജി ജയനാഥ് പോലീസ് കൺസ്ട്രേഷൻ കോർപ്പറേഷൻ എം.ഡി. സ്ഥാനമേൽക്കും. എസ്. ശ്രീജിത്തിനെ ഗതാഗത കമ്മീഷണർ സ്ഥാനത്ത് നിന്നുമാറ്റി പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി ആയി പുതിയ ചുമതല. ഐ.ജി .എ അക്ബർ ഗതാഗതത കമ്മീഷണർ, എന്നിങ്ങനെയാണ്.

റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *