യുഡിഎഫ് ധാരണ പ്രകാരം കൊണ്ടോട്ടി നഗരസഭയിൽ ഇനി കോൺഗ്രസ് ചെയർപേഴ്സൺ. നീറാട് വാർഡ് കൗൺസിലർ നിത ഷഹീറിനെ അധ്യക്ഷയായി തിരഞ്ഞെടുത്തു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
കെ.പി. നിമിഷ ആയിരുന്നു എല്‍.ഡി.എഫ് സ്ഥാനാർഥി. ആകെ 40 സീറ്റുള്ള നഗരസഭയില്‍ 32 വോട്ടുകള്‍ നിദയ്ക്ക് ലഭിച്ചു. നിമിഷക്ക് ആറ് വോട്ടാണ് ലഭിച്ചത്. രണ്ടുവോട്ടുകള്‍ അസാധുവായി.
നീറാട് വാർഡ് കൗണ്‍സിലർ ആയ നിദ ഷഹീർ, സംസ്ഥാനത്തെ പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയാണ്. മുസ്ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നായിരുന്നു ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് ധാരണ പ്രകാരമായിരുന്നു സ്ഥാന മാറ്റങ്ങള്‍.
ആദ്യ മൂന്ന് വര്‍ഷം നഗരസഭാധ്യക്ഷ സ്ഥാനം ലീഗിനും അവസാന രണ്ട് വര്‍ഷം കോണ്‍ഗ്രസിനും എന്നായിരുന്നു യു.ഡി.എഫ് ധാരണയെന്ന് കോൺഗ്രസ്സ് വാദിച്ചതോടെയാണ് തർക്കങ്ങൾക്ക് തുടക്കമായത്. അധികാരമേറി മൂന്ന് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും രാഷ്ട്രീയ ധാരണ പാലിക്കാന്‍ ലീഗ് തയ്യാറായില്ല എന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച വിഷയം. ലോക്സഭ തെരഞ്ഞെടുപ്പിനിടെ തർക്കം മുറുകി. ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരുന്നില്ലെന്നു ലീഗും വാദിച്ചു. തർക്കം മേലേതട്ടിലേക്ക് നീങ്ങിയതോടെ നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് ലീഗിൽ നിന്നുള്ള അധ്യക്ഷ, സ്ഥാനം രാജി വെച്ചത്.
ലീഗിന് 23 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിന് എട്ട് കൗണ്‍സിലര്‍മാരുമാണ് ഭരണ സമിതിയിലുള്ളത്