വയനാട് ദുരിത ബാധിതർക്ക് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച 100 വീടുകളിൽ അഞ്ചെണ്ണം സ്വന്തം നിലയിൽ നിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവും ചില യുഡിഎഫ് എംഎൽഎമാരും ഇതേ ആഗ്രഹം പങ്കുവെച്ചിരുന്നു. എന്നാൽ വീട് വെക്കാനുള്ള സ്ഥലം നൽകുമോയെന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









