സ്വർണവിലയിൽ ഇന്നും വർധന : 3 ദിവസത്തിനിടെ കൂടിയത് 960 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 200 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഉയരുന്നുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്.

വെള്ളിയാഴ്ച 600 രൂപയും ശനിയാഴ്ച 160 രൂപയുമാണ് വർധിച്ചത്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 960 രൂപയാണ്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6445 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5330 രൂപയാണ്. അതേസമയം വെള്ളിയുടെ വില കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായി

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *