ദില്ലി : മദ്യനയക്കേസില്‍ അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ.യുടെ മറുപടി തേടിയ കോടതി കേസ് പരിഗണിക്കുന്നത് ആഗസ്റ്റ് 23-ലേക്ക് മാറ്റി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആഗസ്റ്റ് 5ന് ദില്ലി ഹൈക്കോടതി കെജ്രിവാളിന്റെ സി.ബി.ഐ .അറസ്റ്റ് ശരിവെയ്ക്കുകയും ജാമ്യാപേക്ഷ തളളുകയും ചെയ്തിരുന്നു. പിന്നാലെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇ .ഡി . കേസില്‍ ജൂലൈ 12ന് സുപ്രീംകോടതി കെജ്രിവാളിന് ഇടക്കാല ജാമ്യം നല്‍കിയിരുന്നു. എന്നാല്‍ സി.ബി.ഐ അറസ്റ്റ് ചെയ്തതിനാല്‍ ജയില്‍വാസം നീളുകയാണ്.
റിപ്പോർട്ട്:-അഷ്റഫ് കളത്തിങ്ങൽ പാറ