ദുരന്തം വിതച്ച വയനാട്ടിലെ ദുരിത ബാധിതർക്കായി കുവൈറ്റ് കെഎംസിസി സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലേക്കായി കുന്ദമംഗലം മണ്ഡലം കമ്മറ്റി സമാഹരിച്ച തുക പ്രസിഡണ്ട് സെയ്തു മുഹമ്മദ് ബാവ, ജനറൽ സെക്രട്ടറി സലാം തറോൽ, ട്രഷറർ ഷറഫു ചിറ്റാരിപ്പിലാക്കൽ, സീനിയർ നേതാവും ജില്ലാ കൗൺസിലറുമായ അൻവർ വെള്ളായിക്കോട് എന്നിവർ ചേർന്ന് കുവൈറ്റ് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടിക്ക് കൈമാറി.
ജില്ലാ ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി, വൈസ് പ്രസിഡണ്ട് അലി അക്ബർ കറുത്തേടത്തു, സെക്രട്ടറി സാദിഖ്. ടി വി, വയനാട് ജില്ലാ സെക്രട്ടറി നൗഷാദ് സാഹിബ്, മണ്ഡലം സെക്രട്ടറി സമദ് കുറ്റിക്കാട്ടൂർ, ആർട്സ് വിങ് കൺവീനർ ജംഷീർ പെരുമണ്ണ, ഐ ടി വിങ് കൺവീനർ ഹർഷാദ് ഈസ്റ്റ് മലയമ്മ എന്നിവരും സന്നിഹിതരായിരുന്നു.