കടകളിലും ഹോട്ടലുകളിലും തുടങ്ങി ഒട്ടുമിക്ക മേഖലകളിലും യുപിഐ ട്രാന്‍സാഷനിലേക്ക് മാറിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു പ്രശ്നമാണ് തെറ്റായ യുപിഐ ഐഡിയിലേക്ക് പണം അയച്ചുപോകുക എന്നത്. ഇങ്ങനെ പലപ്പോഴും പണം നഷ്ടപ്പെട്ടവരായിരിക്കും നമ്മള്‍. എന്നാല്‍ ഈ പണം വീണ്ടെടുക്കാന്‍ വഴിയുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
പണം വീണ്ടെടുക്കുന്നതിനായി ആദ്യം ഉപയോഗിച്ച പേയ്‌മെൻ്റ് സംവിധാനത്തില്‍ പരാതി നല്‍കുക. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങി എല്ലാത്തിലും ഇതിന് സൗകര്യമുണ്ട്. ഇവിടെ പരാതി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ നാഷണല്‍ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വെബ്‌സൈറ്റ് സന്ദർശിക്കുക. ‘Dispute Redressal Mechanism’ (തർക്ക പരിഹാര സംവിധാനം) ഓപ്ഷന് കീഴിലുള്ള ഓണ്‍ലൈൻ ഫോം പൂരിപ്പിക്കുക. അക്കൗണ്ടില്‍നിന്ന് പണം പോയതിന്‍റെ ബാങ്ക് സ്റ്റേറ്റ്മെൻ്റ് ഉള്‍പ്പെടെ ആവശ്യമായ വിശദാംശങ്ങള്‍ ഇവിടെ നല്‍കണം.
പരാതിയുടെ കാരണമായി ‘Incorrectly transferred to another account’ (മറ്റൊരു അക്കൗണ്ടിലേക്ക് തെറ്റായി ട്രാൻസ്ഫർ ചെയ്തു) എന്ന ഓപ്‌ഷനാണ് തിരഞ്ഞെടുക്കേണ്ടത്. എന്നിട്ടും പരാതി പരിഹരിക്കപ്പെടാതെ തുടരുകയാണെങ്കില്‍ ആർബിഐയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കായുള്ള (ഓംബുഡ്സ്മാൻ) സമീപിക്കാം.
തെറ്റായ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത പണം വീണ്ടെടുക്കാൻ ഈ തുക അബദ്ധത്തില്‍ അയച്ചതാണെന്ന് തെളിയിക്കേണ്ടത് അയച്ചയാളുടെ ബാധ്യതയാണ്. ഇങ്ങനെ തെളിയിച്ചാല്‍, ഈ പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റാൻ ബാങ്കിന് ഉത്തരവാദിത്തമുണ്ട്.