റീബിൽഡ് വയനാട്’ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിനായി സാലറി ചലഞ്ചിൽ സർക്കാർ ഉത്തരവിറക്കി. ‘റീബിൽഡ് വയനാട്’ പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ചു ദിവസത്തെ ശമ്പളം സംഭാവനയായി നൽകണമെന്ന് ഉത്തരവിൽ പറയുന്നു. ശമ്പളം നൽകുന്നതിന് ജീവനക്കാർ സമ്മതപത്രം നൽകണം.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സാലറി ചലഞ്ച് വഴി കിട്ടുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നൽകുന്നവർ പരമാവധി മൂന്ന് ഗഡുക്കളായി നൽകണം. അഞ്ചിൽ കൂടുതൽ ദിവസം സംഭാവന നൽകുന്നവർ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

പി.എഫ് തുകയും ജീവനക്കാർക്ക് സംഭാവനയായി നൽകാം. അടുത്ത മാസത്തെ ശമ്പളം മുതൽ പണം ഈടാക്കിത്തുടങ്ങും. സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് നേരത്തെ മുഖ്യമന്ത്രി സർവീസ് സംഘടനാ നേതാക്കളുടെ യോഗം വിളിച്ചു ചർച്ച നടത്തിയിരുന്നു. പത്തു ദിവസത്തെ ശമ്പളമായിരുന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. ഇത് സർവീസ് നേതാക്കൾ എതിർത്തു. ഒടുവിൽ അഞ്ചു ദിവസത്തിൽ ധാരണയിലെത്തുകയായിരുന്നു.

പ്രളയകാലത്താണ് സംസ്ഥാനത്ത് ആദ്യമായി സാലറി ചലഞ്ച് ആരംഭിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് അന്നു കോടിക്കണക്കിനു രൂപയാണ് ചലഞ്ചിൽ സംഭാവനയായി എത്തിയത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *