മുസ്ലിംലീഗ് വയനാട് ധനശേഖരണത്തിലേക്ക് ഷിഫ അൽജസീറ ഗ്രൂപ്പ് 50 ലക്ഷം കൈമാറി

മലപ്പുറം: വയനാട് ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ധനസമാഹരണത്തിലേക്ക് 50 ലക്ഷം രൂപ കൈമാറി ഷിഫ അൽജസീറ ഗ്രൂപ്പ്. ഷിഫ അൽ ജസീറ ഗ്രൂപ്പ് സി.ഇ.ഒ എ. ഹബീബ് റഹ് മാൻ, ഇബ്രാഹിം കോഡൂർ എന്നിവർ ചേർന്നാണ് മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പാണക്കാട്ടേത്തി ചെക്ക് കൈമാറിയത്.

ചടങ്ങിൽ മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, പി. അബ്‌ദുൽ ഹമീദ് എം.എൽ.എ, പ്രഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.എം.എ സമീർ എന്നിവരും പങ്കെടുത്തു.

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കുന്നതിനായി മുസ്ലിംലീഗ് സംസ്ഥാന കമ്മറ്റി സമാഹരിക്കുന്ന ഫണ്ട് 27 കോടി പിന്നിട്ടു.
കളക്ഷൻ ഈ മാസം 31 വരെ തുടരും.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *